കുവൈത്ത്: ബ്യൂട്ടി സലൂണിൽ പരിശോധന; നിയമലംഘനങ്ങൾ കണ്ടെത്തി
text_fieldsകുവൈത്ത് സിറ്റി: ജഹ്റയിൽ ബ്യൂട്ടി സലൂണിൽ ഡ്രഗ് ഇൻസ്പെക്ഷൻ വിഭാഗം നടത്തിയ റെയ്ഡിൽ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തി. സ്ഥാപനം അടച്ചുപൂട്ടി നിയമലംഘകരെ ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. അംഗീകൃതമല്ലാത്ത പ്രാക്ടിസ്, മെഡിക്കൽ ഉപകരണങ്ങളുടെ ഉപയോഗം, കാലഹരണപ്പെട്ട ചേരുവകൾ, തീയതിയും നിർമാതാവിന്റെ വിശദാംശങ്ങളും ഇല്ലാത്ത അജ്ഞാതമായ പദാർഥങ്ങൾ എന്നിവ ഇവിടെ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഹെൽത്ത് ലൈസൻസിങ് വകുപ്പ്, ആരോഗ്യ മന്ത്രാലയം, വാണിജ്യ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ എന്നിവയുടെ സഹകരണത്തോടെയാണ് പരിശോധന നടത്തിയത്.
ബ്യൂട്ടി സലൂണുകൾക്കുള്ളിൽ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ രാജ്യവ്യാപകമായി പരിശോധനകൾ നടന്നുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.