കുവൈത്ത് പ്രവാസികൾക്ക് സന്തോഷ വാർത്ത! കുടുംബ സന്ദർശന വിസ കാലയളവ് ഉയർത്തി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തില്‍ കുടുംബ സന്ദർശന വിസയുടെ കാലയളവ് മൂന്നു മാസമായി ഉയർത്തും. ആഭ്യന്തര മന്ത്രാലയ അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മേജർ ജനറൽ അലി അല്‍ അദാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ ഒരുമാസത്തേക്കായിരുന്നു കുടുംബ സന്ദർശന വിസ നൽകിയിരുന്നത്.
വിസ കാലാവധി ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. നിയമലംഘനം ഉണ്ടായാല്‍ 'സഹ്ല്‍' ആപ്ലിക്കേഷൻ വഴി അറിയിപ്പ് നല്‍കും. തുടര്‍ന്നും നിർദേശങ്ങൾ പാലിക്കാത്ത പക്ഷം നിയമനടപടികൾ സ്വീകരിക്കും.
അടുത്തിടെ പുതിയ റസിഡന്‍സ് നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു. ഇതിന് പിറകെയാണ് കുടുംബ സന്ദർശന വിസയുടെ കാലാവധി വർധിപ്പിച്ചത്. എന്നാൽ വിസക്ക് അപേക്ഷിക്കാനുള്ള മറ്റു മാനദണ്ഡങ്ങൾ മാറ്റിയിട്ടില്ല.
അതേസമയം, വിസ കച്ചവടം നടത്തുന്നവര്‍ക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നു അലി അല്‍ അദാനി വ്യക്തമാക്കി. ഇത്തരക്കാർക്ക് മൂന്നു മുതല്‍ അഞ്ചു വര്‍ഷം വരെ തടവോ പതിനായിരം ദീനാര്‍ വരെ പിഴയോ ചുമത്തും. വിസ ഫീസ് ഘടന പഠിക്കാൻ പ്രത്യേക സമിതി രൂപവത്കരിക്കും. സമിതിയുടെ നിര്‍ദ്ദേശമനുസരിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.