കുവൈത്ത് ധനമന്ത്രി വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി
text_fieldsകുവൈത്ത് സിറ്റി: മൊറോക്കൻ നഗരമായ മരാക്കേച്ചിൽ നടന്ന ലോക ബാങ്കിന്റെയും (ഡബ്ല്യു.ബി) ഇന്റർനാഷനൽ മോണിറ്ററി ഫണ്ടിന്റെയും (ഐ.എം.എഫ്) വാർഷിക യോഗത്തോടനുബന്ധിച്ച് കുവൈത്ത് ധനമന്ത്രി ഫഹദ് അൽ ജാറല്ല വിവിധ രാജ്യങ്ങളിലെ മന്ത്രിമാരുമായും പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തി. ജോർഡനിയൻ ആസൂത്രണ-അന്താരാഷ്ട്ര സഹകരണ മന്ത്രി സീന ടൗക്കനുമായി നടന്ന കൂടിക്കാഴ്ചയിൽ 11 അറബ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള അംഗരാജ്യങ്ങളെ സേവിക്കുന്നതിന് ഡബ്ല്യു.ബിയുടെ പങ്ക് പ്രോത്സാഹിപ്പിക്കുന്നതിനുള്ള സഹകരണത്തെക്കുറിച്ച് ചർച്ചചെയ്തു.
ഒമാനി ധനകാര്യ മന്ത്രി നാസർ അൽ ജാഷ്മിയുടെ സെക്രട്ടറി ജനറലുമായും ഫഹദ് അൽ ജാറല്ല കൂടിക്കാഴ്ച നടത്തി. ഡബ്ല്യു.ബി, ഐ.എം.എഫ് യോഗങ്ങളുടെ അജണ്ടയിൽ ഉൾപ്പെടുത്തിയ വിഷയങ്ങൾ, സാമ്പത്തിക വികസനം എന്നിവ ഇരുവരും പങ്കുവെച്ചു. ഇന്റർനാഷനൽ മോണിറ്ററി ഫണ്ട് ജിഹാദ് അസൗറിൽ മിഡിൽ ഈസ്റ്റ് ആൻഡ് സെൻട്രൽ ഏഷ്യ ഡിപ്പാർട്മെന്റ് ഡയറക്ടറുമായി കുവൈത്ത് മന്ത്രി കൂടിക്കാഴ്ച നടത്തി. കുവൈത്തും ഐ.എം.എഫ് ഫണ്ടും തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ ഇരുവരും വിലയിരുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.