കുവൈത്ത്: കൽക്കരി ഉപയോഗിക്കുമ്പോൾ സുരക്ഷാ നടപടികൾ സ്വീകരിക്കണം
text_fieldsകുവൈത്ത് സിറ്റി: അടച്ച സ്ഥലങ്ങളിൽ കൽക്കരി ഉപയോഗിക്കുമ്പോൾ സുരക്ഷാ, അഗ്നി പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന് ജനറൽ ഫയർ ഫോഴ്സ് അറിയിച്ചു.
തണുപ്പുകാലത്ത് വീടുകൾ, ക്യാമ്പുകൾ, ഫാമുകൾ, പാർക്കുകൾ എന്നിവിടങ്ങളിൽ ചൂടാക്കാൻ കൽക്കരി, മരം, ഗ്യാസ് ഹീറ്റർ, മണ്ണെണ്ണ എന്നിവ ഉപയോഗിക്കുമ്പോൾ ജാഗ്രത പുലർത്തണമെന്ന് ജനറൽ ഫയർഫോഴ്സ് പബ്ലിക്ക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു.
അടച്ച സ്ഥലത്ത് ജ്വലനത്തിന്റെ ഫലമായുണ്ടാകുന്ന വിഷലിപ്തമായ കാർബൺ മോണോക്സൈഡ് ശ്വാസംമുട്ടൽ, വിഷബാധ, പരിക്കുകൾ, മരണം എന്നിവക്ക് കാരണമാകാം.
ഓരോ വർഷവും കൽക്കരി ഉപയോഗം മൂലമുണ്ടാകുന്ന നിരവധി പരിക്കുകളും മരണങ്ങളും കൈകാര്യം ചെയ്യുന്നതായി പബ്ലിക്ക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ബദർ ഇബ്രാഹിം പറഞ്ഞു. ക്യാമ്പുകളിലും ഫാമുകളിലും പാർക്കുകളിലും കൽക്കരി, വാതകം, മണ്ണെണ്ണ ഹീറ്ററുകൾ എന്നിവ ഉപയോഗിക്കുന്നതിന്റെ അപകടത്തെക്കുറിച്ചും അവക്ക് പകരം മറ്റ് അംഗീകൃത ചൂടാക്കൽ ഉപകരണങ്ങൾ സ്ഥാപിക്കാനും ഉണർത്തി.
വിഷവാതകങ്ങളാൽ ശ്വാസംമുട്ടുന്നത് ഒഴിവാക്കാൻ വായുസഞ്ചാരം ഉറപ്പാക്കുകയും അഗ്നിശമന ഉപകരണങ്ങൾ കരുതുകയും വേണം.
എക്സ്റ്റൻഷനുകളും കണക്ഷനുകളും പരിശോധിച്ച് സുരക്ഷ ഉറപ്പാക്കണം. ഉറങ്ങാൻ പോകുന്നതിനുമുമ്പ് ഗ്യാസ് ഓഫാക്കി സിലിണ്ടറിൽ നിന്ന് വിച്ഛേദിക്കണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.