മംഗഫ് തീപിടിത്തം: പരിക്കേറ്റവരുടെ ബന്ധുക്കൾ കുവൈത്തിലെത്തി
text_fieldsകുവൈത്ത് സിറ്റി: മംഗഫിൽ എൻ.ബി.ടി.സി താമസകേന്ദ്രത്തിലുണ്ടായ അഗ്നിബാധയിൽ ചികിത്സയിൽ കഴിയുന്ന ജീവനക്കാരുടെ ബന്ധുക്കളിൽ അഞ്ചു പേർ ഞായറാഴ്ച കുവൈത്തിലെത്തി. നാല് പേർ കൂടി ബുധനാഴ്ചയോടെ കുവൈത്തിലെത്തും. ആദ്യഘട്ടമെന്ന നിലയിൽ ബന്ധുക്കളെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച പരിക്കേറ്റ ജീവനക്കാരുടെ ബന്ധുക്കളെയാണ് എൻ.ബി.ടി.സി മാനേജ്മെന്റ് കുവൈത്തിലെത്തിച്ചത്.
മരണപ്പെട്ട ബിഹാർ സ്വദേശിയെന്ന് സംശയിക്കുന്ന ജീവനക്കാരന്റെ സഹോദരൻ ഷാരൂഖ് ഖാനും കുവൈത്തിലെത്തി. ഡി.എൻ.എ ടെസ്റ്റ് ഉൾെപ്പടെയുള്ള നടപടികളിലൂടെ മരണപ്പെട്ട വ്യക്തിയെ തിരിച്ചറിയാനാണ് ശ്രമം. തുടർന്ന് എത്രയും പെട്ടെന്ന് മൃതദേഹം നാട്ടിലേക്കെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് എൻ.ബി.ടി.സി മാനേജ്മെന്റ് അറിയിച്ചു. ഞായറാഴ്ച ഡി.എൻ.എ പരിശോധന പൂർത്തീകരിച്ചതായി എൻ.ബി.ടി.സി എച്ച്. ആർ ആൻഡ് അഡ്മിൻ കോർപറേറ്റ് ജനറൽ മാനേജർ മനോജ് നന്തിയാലത്ത് അറിയിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന മൂന്ന് ജീവനക്കാരുൾപ്പെടെ ഏഴു പേരാണ് നിലവിൽ ആശുപത്രിയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.