തീപിടിത്ത ദുരന്തം: അഭിഭാഷകന്റെ സഹായം ലഭ്യമാക്കണമെന്ന് ഫിറ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ തീപിടിത്ത ദുരന്തത്തിൽപ്പെട്ടവർക്ക് നിയമ സഹായത്തിനായി നോർക്ക ലീഗൽ കൺസൾട്ടന്റിന്റെയും സ്വദേശി അഭിഭാഷകന്റെയും സഹായം സർക്കാർ ലഭ്യമാക്കണമെന്ന് ഫിറ കൺവീനറും കുവൈത്തിൽ നിന്നുള്ള പ്രതിനിധിയുമായ ബാബു ഫ്രാൻസിസ് ആവശ്യപ്പെട്ടു. നാലാം ലോക കേരള സഭയിൽ പങ്കെടുത്തു സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രിയോടും സഭാധ്യക്ഷനായ സ്പീക്കറോടും ആവശ്യമായി ഉന്നയിച്ചത്.
പ്രവാസികൾക്ക് കുറഞ്ഞ പ്രീമിയം തുകക്ക് ഇൻഷുറൻസ്, പ്രവാസികളുടെ സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികൾ, നിവേദനങ്ങൾ എന്നിവയിൽ വേഗത്തിൽ നടപടിയെടുക്കാനും ആവശ്യപ്പെട്ടു. ഫിറ കുവൈത്തിൽ സംഘടിപ്പിച്ച ചർച്ച സമ്മേളനത്തിൽ വിവിധ സംഘടനകൾ അവതരിച്ച വിഷയങ്ങൾ അടങ്ങിയ നിവേദനവും സ്പീക്കർക്ക് കൈമാറി. സഭയിൽ സമർപ്പിച്ച വിഷയങ്ങളിലും നിവേദനത്തിലുമുള്ള ആവശ്യങ്ങളിൽ വേഗത്തിൽ തീരുമാനമെടുക്കണമെന്ന് ഫിറ ഭാരവാഹികളായ ഷൈജിത്ത്, ചാൾസ് പി.ജോർജ്, ബിജു സ്റ്റീഫൻ എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.