കുവൈത്ത് ഫുഡ്ബാങ്ക് കുടിവെള്ള വിതരണ പദ്ധതി ആരംഭിച്ചു
text_fieldsകുവൈത്ത് സിറ്റി: പുറം ജോലിക്കാർക്കായി കുവൈത്ത് ഫുഡ് ബാങ്ക് കുടിവെള്ള വിതരണ പദ്ധതി ആരംഭിച്ചു. കുവൈത്ത് ഒൗഖാഫ് പബ്ലിക് ഫൗണ്ടേഷനുമായി സഹകരിച്ചാണ് സൗജന്യ കുടിവെള്ള വിതരണ പദ്ധതി നടപ്പാക്കുന്നത്. ജോലി സ്ഥലത്ത് തണുത്ത ശുദ്ധജലം എത്തിച്ചുനൽകും.റോഡ്, പള്ളികൾ, ആശുപത്രികൾ തുടങ്ങിയ സ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള കുടിവെള്ള ടാങ്കുകൾക്ക് പുറമെയാണ് ജോലി സ്ഥലങ്ങളിൽ വെള്ളം എത്തിക്കുന്ന പദ്ധതി നടപ്പാക്കുന്നതെന്ന് കുവൈത്ത് ഫുഡ്ബാങ്ക് ഡെപ്യൂട്ടി ചെയർമാൻ മിശ്അൽ അൽ അൻസാരി കുവൈത്ത് വാർത്ത ഏജൻസിയോട് പറഞ്ഞു.
നിർമാണ, ശുചീകരണ തൊഴിലാളികൾക്ക് ആശ്വാസമാകുന്ന പദ്ധതിയാണ് ഫുഡ് ബാങ്ക് നടപ്പാക്കുന്നത്. 2016ൽ കുവൈത്തി വ്യവസായപ്രമുഖനായ ബദർ നാസർ അൽ ഖറാഫിയാണ് പാഴാക്കിക്കളയുന്ന ഭക്ഷണംകൊണ്ട് പാവങ്ങളുടെ പട്ടിണിമാറ്റുക എന്ന ലക്ഷ്യത്തോടെ കുവൈത്ത് ഫുഡ് ബാങ്കിന് തുടക്കമിട്ടത്. ഭക്ഷണം പാഴാക്കിക്കളയുന്നതിനെതിരായ പ്രചാരണമാണ് കുവൈത്ത് ഫുഡ്ബാങ്കിെൻറ മറ്റൊരു പ്രധാന പ്രവർത്തനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.