ബെനഡിക്ട് പതിനാറാമന്റെ നിര്യാണത്തിൽ വിദേശകാര്യമന്ത്രി അനുശോചിച്ചു
text_fieldsകുവൈത്ത് സിറ്റി: ബെനഡിക്ട് പതിനാറാമന്റെ നിര്യാണത്തിൽ വിദേശകാര്യമന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് കുവൈത്തിലെ വത്തിക്കാൻ എംബസിയിലെത്തി അനുശോചനം രേഖപ്പെടുത്തി. ബെനഡിക്ട് പതിനാറാമന്റെ സൽപ്രവൃത്തികളും ലോകമെമ്പാടുമുള്ള മനുഷ്യരാശിക്ക് അദ്ദേഹം നൽകിയ സംഭാവനകളും അനുശോചന പുസ്തകത്തിൽ ശൈഖ് സലീം രേഖപ്പെടുത്തി. സഹിഷ്ണുത, സൗഹാർദം, സമാധാനം എന്നിവ പ്രചരിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ദശാബ്ദങ്ങളായി ബെനഡിക്ട് പതിനാറാമൻ നടത്തിയ ശ്രമങ്ങളെയും വിദേശകാര്യമന്ത്രി അനുസ്മരിച്ചു.
ആത്മാർഥമായ അനുശോചനവും അദ്ദേഹം രേഖപ്പെടുത്തി. കത്തോലിക്ക സഭയുടെ ഇപ്പോഴത്തെ തലവനും റോമിലെ ബിഷപ്പും വത്തിക്കാൻ സിറ്റിയുടെ പരമാധികാരിയുമായ ഫ്രാൻസിസ് മാർപാപ്പ, കത്തോലിക്ക സഭ എന്നിവരോടും അദ്ദേഹം അനുശോചനം അറിയിച്ചു. ബെനഡിക്ട് പതിനാറാമന്റെ നിര്യാണത്തിൽ കഴിഞ്ഞ ദിവസം അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് എന്നിവരും അനുശോചനം അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.