വിദേശകാര്യ മന്ത്രി യു.എൻ മനുഷ്യാവകാശ ഹൈകമീഷണറുമായി കൂടിക്കാഴ്ച നടത്തി
text_fieldsകുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹ്യ യു.എൻ മനുഷ്യാവകാശ ഹൈകമീഷണർ വോൾക്കർ ടർക്കുമായി കൂടിക്കാഴ്ച നടത്തി.
ജനീവയിൽ നടക്കുന്ന യു.എൻ മനുഷ്യാവകാശ കൗൺസിലിന്റെ (യു.എൻ.എച്ച്.ആർ.സി) 55ാമത് സമ്മേളനത്തിനിടെയായിരുന്നു കൂടിക്കാഴ്ച. കുവൈത്തും യു.എൻ മനുഷ്യാവകാശ ഹൈകമീഷനും തമ്മിൽ വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികളും മനുഷ്യാവകാശങ്ങളിലെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള മാർഗങ്ങളും ചർച്ച ചെയ്തു.
മനുഷ്യാവകാശങ്ങൾ വർധിപ്പിക്കുന്നതിന് കുവൈത്ത് ഭരണകൂടം നടത്തുന്ന അന്താരാഷ്ട്ര ശ്രമങ്ങളെക്കുറിച്ചും കുവൈത്ത് വിഷൻ 2035 നടപ്പിലാക്കുന്നതിന്റെ ചട്ടക്കൂടിലെ പ്രാദേശിക ശ്രമങ്ങളെക്കുറിച്ചും ഇരുവരും വിലയിരുത്തി. ഗസ്സയിലെ മാനുഷിക സാഹചര്യം, അവരുടെ ദുരിതങ്ങൾ അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ, വെടിനിർത്തൽ കരാർ, ഗസ്സയിലേക്ക് സഹായം അനുവദിക്കുന്നതിനുള്ള വഴികൾ എന്നിവയെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.