കുവൈത്ത് വിദേശകാര്യമന്ത്രി ശൈഖ് സലീം ഫ്രാൻസ് ഉന്നതരുമായി കൂടിക്കാഴ്ച നടത്തി
text_fieldsകുവൈത്ത് സിറ്റി: ഫ്രാൻസ് സന്ദർശനത്തിന്റെ ഭാഗമായി വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷനൽ റിലേഷൻസിന്റെ (ഐ.എഫ്.ആർ.ഐ) സ്ഥാപകനും എക്സിക്യൂട്ടിവ് ചെയർമാനുമായ തിയറി ഡി മോണ്ട്ബ്രിയലുമായി കൂടിക്കാഴ്ച നടത്തി.
കൂടിക്കാഴ്ചയിൽ കുവൈത്തും ഐ.എഫ്.ആർ.ഐയും തമ്മിലുള്ള സഹകരണവും ആശയവിനിമയവും മെച്ചപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ഇരുവരും ചർച്ച ചെയ്തു. രാഷ്ട്രീയ ഗവേഷണങ്ങൾ, വിശകലന പ്രവർത്തനങ്ങൾ, പാനൽ ചർച്ചകൾ, ജിയോസ്ട്രാറ്റജിക് മാറ്റങ്ങൾക്കുള്ള വൈദഗ്ധ്യവും കാഴ്ചപ്പാടുകളും പങ്കിടുന്നതും ചർച്ചയായി. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനത്ത് നടന്ന പാനൽ ചർച്ചയിൽ പ്രാദേശിക, അന്തർദേശീയ രംഗങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും സംസാരിച്ചു.
സന്ദർശനവേളയിൽ ശൈഖ് സലിം അറബ് വേൾഡ് ഇൻസ്റ്റിറ്റ്യൂട്ട് ജാക്ക് ലാങ്ങിനായി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റ് ഡു മോണ്ടെ അറബ് ഫ്രഞ്ചുമായും കൂടിക്കാഴ്ച നടത്തി. ഇൻസ്റ്റിറ്റ്യൂട്ടും കുവൈത്തും തമ്മിലുള്ള സാംസ്കാരിക വിനിമയവും സഹകരണവും വർധിപ്പിക്കുന്നതിനുള്ള വഴികൾ ഇരുവരും ചർച്ച ചെയ്തു. ഫ്രഞ്ച് വിദേശകാര്യ മന്ത്രിയുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും ശൈഖ് സലീം കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.