കുവൈത്ത്: ദിയാധനം ഇസ്ലാമിക നിയമത്തിന് അനുസൃതമാക്കാൻ നിയമ നിർമാണം
text_fieldsമുഹമ്മദ് ഹയേഫ് എം.പി
കുവൈത്ത് സിറ്റി: കുവൈത്തില്‍ ദിയാധനം (ബ്ലഡ് മണി) ഇസ്ലാമിക നിയമത്തിന് അനുസൃതമാണെന്ന് ഉറപ്പാക്കാൻ നിയമ നിർമാണവുമായി പാര്‍ലമെന്റ് എം.പി മുഹമ്മദ് ഹയേഫ്. ഇസ്ലാമിക നിയമപ്രകാരം കൊല്ലപ്പെട്ടവന്റെ ബന്ധുക്കള്‍ക്ക് ദിയാധനം നല്കി ശിക്ഷയില്‍നിന്ന് പ്രതിക്ക് ഇളവു നല്‍കാം. ഓരോ കേസുകളിലെയും ദിയാധനം നൽകുന്നതിനു പുറമെ, കോടതി വിധിച്ച ശിക്ഷയും അനുഭവിക്കേണ്ടിവരും.
10,000 ദിനാറാണ് നിലവില്‍ ദിയാധനമായി വ്യവസ്ഥ ചെയ്യുന്നത്. ദിയയുടെ കാര്യത്തില്‍ നീതി പാലിക്കണമെന്നും ഓരോരുത്തരുടെയും അവകാശങ്ങള്‍ പൂര്‍ണമായി നല്‍കണമെന്നും ഹയേഫ് പറഞ്ഞു.
മരണത്തിന് കാരണമായ അപകടത്തിൽ മരിച്ചയാൾക്ക് പങ്കുണ്ടെങ്കിൽ അതിന്റെ തോത് കണക്കാക്കി ദിയാധനത്തിൽ കുറവു വരുത്താം. പുതിയ നിർദേശപ്രകാരം 4,250 ഗ്രാം സ്വർണമോ അല്ലെങ്കില്‍ അതിന് തുല്യമായ കുവൈത്ത് ദിനാറോ മൂന്നു വർഷത്തിനുള്ളിൽ ഗഡുക്കളായി അടക്കണമെന്ന് എം.പി നിർദേശിച്ചു. കൂടാതെ, ഇരകൾക്ക് ദിയാധനത്തിന്റെ മുഴുവനായോ ഭാഗികമായോ ലഭിക്കാന്‍ സ്പെഷല്‍ റിപ്പോര്‍ട്ട് പുറപ്പെടുവിക്കാമെന്നും അദ്ദേഹം പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.