സ്വദേശികളെ തിരിച്ചെത്തിച്ച ശേഷം പൂർണ കർഫ്യൂ സംബന്ധിച്ച് പഠിക്കും
text_fieldsകുവൈത്ത് സിറ്റി: വിദേശത്ത് കുടുങ്ങിക്കിടക്കുന്ന സ്വദേശികളെ തിരിച്ചെത്തിക്കുന്ന ദൗത്യം പൂർത്തിയായ ശേഷം ര ാജ്യത്ത് പൂർണ കർഫ്യൂ ഏർപ്പെടുത്തുന്നത് സംബന്ധിച്ച് പഠിക്കും. ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ് ആണ് ഇക ്കാര്യം അറിയിച്ചത്. മേയ് ഏഴിലാണ് സ്വദേശികളെ തിരിച്ചുകൊണ്ടുവരുന്ന
ദൗത്യം പൂർത്തിയാവുന്നത്.
വൈറസ ിനെ വില കുറച്ച് കാണരുത്. അടുത്ത ഘട്ടം നിർണായകമാണ്. വീട്ടുനിരീക്ഷണവും മറ്റുമാർഗ നിർദേശങ്ങളും പാലിച്ചുകൊണ്ട് നമ്മൾ വൈറസിനെ കീഴടക്കുകയോ നിർദേശ ലംഘനത്തിലൂടെ നമ്മൾ പരാജയപ്പെടുകയോ ചെയ്യും. കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നത് സ്വാഭാവികമാണെന്നും മന്ത്രാലയത്തിെൻറ നിയന്ത്രണത്തിനപ്പുറത്തേക്ക് കാര്യങ്ങൾ നീങ്ങിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥിതി നിയന്ത്രണാതീതമാവുകയാണെങ്കിൽ പൂർണ കർഫ്യൂ ഏർപ്പെടുത്തും. സ്വദേശികളെ തിരിച്ചെത്തിക്കുന്ന ദൗത്യം പൂർത്തിയായാൽ ഉടൻ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. പൂർണ കർഫ്യൂ ഏർപ്പെടുത്തിയാലുണ്ടാവുന്ന ബുദ്ധിമുട്ടുകളും എങ്ങനെ നടപ്പാക്കണമെന്നത് സംബന്ധിച്ചും പഠിക്കാൻ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.ബന്ധപ്പെട്ട വകുപ്പുകളെല്ലാം തയാറെടുത്തിട്ടുണ്ട്.
രോഗബാധിതർ സമ്പർക്കം പുലർത്തിവരുടെ പട്ടികതയാറാക്കുന്നുണ്ട്.ലോകാരോഗ്യ സംഘടനയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ജാഗ്രത പുലർത്തിയാൽ മതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.