കുവൈത്ത് ധനസഹായത്തിൽ യമനിൽ സ്കൂൾ
text_fieldsയമനിലെ അബ്ദുറഹ്മാൻ അൽ ഔജാൻ സ്കൂൾ
കുവൈത്ത് സിറ്റി: കുവൈത്ത് ധനസഹായത്താൽ യമനിലെ ഹളറ്മൗത്തിൽ പുതിയ സ്കൂൾ തുറന്നു. സ്കൂൾ യമൻ വിദ്യാഭ്യാസ മന്ത്രി താരിഖ് അൽ അബ്കരി ഉദ്ഘാടനം ചെയ്തു. ശൈഖ് അബ്ദുല്ല അൽ നൂരി ചാരിറ്റി സൊസൈറ്റിയുടെ മേൽനോട്ടത്തിൽ റെസ്പോൺസ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റേറിയൻ വർക്ക് ആണ് പദ്ധതി നടപ്പിലാക്കിയത്. യമന് സഹായമായി ഒരു പതിറ്റാണ്ടായി തുടരുന്ന കുവൈത്ത് കാമ്പയിനിന്റെ ഭാഗമായാണ് ഇത്.
യമനിലെ വിദ്യാഭ്യാസ പുരോഗതിയിലും പഠന അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിലും ‘അബ്ദുറഹ്മാൻ അൽ ഔജാന്റെ’ പേരിലുള്ള സ്കൂൾ പദ്ധതി പ്രധാന നേട്ടമാകുമെന്ന് മന്ത്രി അൽ അക്ബരി പറഞ്ഞു. യമന് നൽകുന്ന പിന്തുണക്കും സംഭാവനകൾക്കും കുവൈത്ത് നേതൃത്വത്തിനും സർക്കാറിനും ജനങ്ങൾക്കും അദ്ദേഹം ആഴത്തിലുള്ള നന്ദി അറിയിച്ചു. മേഖലയിലെ വിദ്യാഭ്യാസ നിലവാരം ഗണ്യമായി മെച്ചപ്പെടുത്തിയ പദ്ധതികളിലൂടെ വിദ്യാഭ്യാസ മേഖലക്ക് നൽകുന്ന തുടർച്ചയായ സഹായത്തെയും അദ്ദേഹം പ്രശംസിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.