Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ...

കുവൈത്തിൽ ഒ​രാ​ഴ്ച​ക്കി​ടെ 1,200 ല​ധി​കം അ​പ​ക​ട​ങ്ങ​ൾ, 21,924 നി​യ​മ​ലം​ഘ​നം

text_fields
bookmark_border
കുവൈത്തിൽ ഒ​രാ​ഴ്ച​ക്കി​ടെ 1,200 ല​ധി​കം അ​പ​ക​ട​ങ്ങ​ൾ, 21,924 നി​യ​മ​ലം​ഘ​നം
cancel

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ഗ​താ​ഗ​ത നി​യ​മ ലം​ഘ​ന​ങ്ങ​ള്‍ വ​ര്‍ധി​ക്കു​ന്ന​താ​യി റി​പ്പോ​ര്‍ട്ട്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ രാ​ജ്യ​ത്ത് 324 വ​ലി​യ വാ​ഹ​നാ​പ​ക​ട​ങ്ങ​ളും 916 ചെ​റി​യ വാ​ഹ​നാ​പ​ക​ട​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. ജ​ന​റ​ൽ ട്രാ​ഫി​ക് ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റ് പു​റ​ത്തു വി​ട്ട സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ പ്ര​കാ​രം 21,924 നി​യ​മ​ലം​ഘ​ന​ങ്ങ​ളും ഈ ​കാ​ല​യ​ള​വി​ല്‍ ക​ണ്ടെ​ത്തി.

83 വാ​ഹ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. ലൈ​സ​ന്‍സി​ല്ലാ​തെ വാ​ഹ​നം ഓ​ടി​ച്ച​തി​ന് 37 കു​ട്ടി​ക​ളെ പി​ടി​കൂ​ടി​യ​താ​യും മേ​ജ​ർ ജ​ന​റ​ൽ യൂ​സ​ഫ് അ​ൽ ഖ​ദ്ദ അ​റി​യി​ച്ചു. വാ​ഹ​നം ഓ​ടി​ക്കു​ന്ന കു​ട്ടി​ക​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ന്ന​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​ണെ​ന്ന് അ​ൽ ഖ​ദ്ദ പ​റ​ഞ്ഞു. പി​ടി​കൂ​ടി​യ കു​ട്ടി​ക​ളെ ജു​വ​നൈ​ൽ പ്രോ​സി​ക്യൂ​ഷ​ന് റ​ഫ​ർ ചെ​യ്തു. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ര്‍ക്ക് വാ​ഹ​നം ന​ല്‍കു​ന്ന ഉ​ട​മ​ക​ള്‍ക്കെ​തി​രെ പി​ഴ ചു​മ​ത്തു​മെ​ന്നും യൂ​സ​ഫ് അ​ൽ ഖ​ദ്ദ പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ക​ര്‍ശ​ന ട്രാ​ഫി​ക് പ​രി​ശോ​ധ​ന​യാ​ണ് ഗ​താ​ഗ​ത വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trafficAccident NewsTraffic ViolationKuwait
News Summary - Kuwait grapples with a surge in traffic
Next Story