കുവൈത്തിൽ സുരക്ഷ പരിശോധന തുടരുന്നു; 642 പേർ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: തുടർച്ചയായ മൂന്നാം ദിവസവും കുവൈത്ത് ആഭ്യന്തര മന്ത്രാലയം ശക്തമാ യ സുരക്ഷ പരിശോധന നടത്തി. കബ്ദ്, സുലൈബിയ, ജഹ്റ, ഫർവാനിയ, ഹവല്ലി, സാൽമിയ എന്നിവിട ങ്ങളിൽ നടത്തിയ പരിശോധനയിൽ 642 പേർ അറസ്റ്റിലായതായാണ് റിപ്പോർട്ട്. കബ്ദ്, സുല ൈബിയ, ജഹ്റ വ്യവസായ മേഖലയിൽ നടത്തിയ പരിശോധനയിൽ 120 പേരാണ് പിടിയിലായത്.
മതി യായ താമസരേഖകളില്ലാത്ത 20 പേർ, 10 സിവിൽ കേസ് പ്രതികൾ, മൂന്ന് മയക്കുമരുന്ന് കേസ്, നാല് തെരുവ് കച്ചവടക്കാർ, 12 സ്പോൺസർമാരിൽനിന്ന് ഒളിച്ചോടിയവർ, തിരിച്ചറിയൽ രേഖ കൈവശമില്ലാത്ത 43 പേർ എന്നിവരടക്കമാണ് 120 പേരെ പിടികൂടിയത്. മൊത്തം 587 പേരെ പരിശോധനക്ക് വിധേയമാക്കി. സമാന്തരമായി നടത്തിയ ഗതാഗത പരിശോധനയിൽ 57 നിയമലംഘനം പിടികൂടി.
ഫർവാനിയ: ഫര്‍വാനിയ, ഹവല്ലി ഗവര്‍ണറേറ്റുകളില്‍ സുരക്ഷ സംഘം നടത്തിയ പരിശോധനയില്‍ 522 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ജലീബ് അല്‍ ശുയൂഖില്‍നിന്ന് 296 പേരെയും സാൽമിയ ബ്ലോക്ക് 12ൽനിന്ന് 226 പേരെയുമാണ് സംഘം പിടികൂടിയത്. ആഭ്യന്തര മന്ത്രാലയം അസിസ്റ്റൻറ് അണ്ടര്‍ സെക്രട്ടറി ശൈഖ് ഫൈസല്‍ അല്‍ നവാഫ് അസ്സാബാഹിെൻറ നേതൃത്വത്തിലാണ് സംഘം പരിശോധന നടത്തിയത്.
ആഭ്യന്തരമന്ത്രാലയത്തിനു കീഴിലുള്ള സുരക്ഷവിഭാഗം പരിശോധന കര്‍ശനമാക്കിയിട്ടുണ്ടെന്നും പുറത്തിറങ്ങുമ്പോൾ തിരിച്ചറിയൽ രേഖകൾ കൈവശമുണ്ടെന്ന് എല്ലാവരും ഉറപ്പുവരുത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു. നിയമലംഘകർക്കും കുറ്റവാളികൾക്കും അഭയം നൽകുന്നവർക്കും എതിരെ നടപടിയുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.