ജലീബിൽ റെയ്ഡ്: എട്ട് സ്ഥാപനങ്ങൾക്ക് പിഴ
text_fieldsകുവൈത്ത് സിറ്റി: ജലീബ് അല്‍ ശുയൂഖില്‍ മുനിസിപ്പാലിറ്റി അധികൃതര്‍ നടത്തിയ പരിശോധന യില്‍ എട്ട് അനധികൃത കച്ചവട സ്ഥാപനങ്ങള്‍ക്ക് പിഴചുമത്തി. വൃത്തിഹീനതയുമായി ബന്ധ പ്പെട്ട് മൂന്ന് കടകൾക്ക് പിഴ ചുമത്തി. ഇതോടൊപ്പം അധികൃതർ പരിസര പ്രദേശങ്ങള്‍ വൃത്തിയാക്കുകയും ചെയ്തു. കേടുവന്ന 40 ചതുരശ്ര മീറ്റര്‍ പച്ചക്കറി പഴവര്‍ഗങ്ങള്‍ പിടിച്ചെടുത്തതായി മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു.
സര്‍ക്കാര്‍ ഭൂമികള്‍ കൈയേറിയതുമായി ബന്ധപ്പെട്ട് നിരവധി പരാതികളും മുനിസിപ്പാലിറ്റിയുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ് മേഖലകളിലെ നിയമലംഘനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായും അധികൃതര്‍ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.