Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ധു​ര​മെ​ൻ മ​ല​യാ​ളം...

മ​ധു​ര​മെ​ൻ മ​ല​യാ​ളം മെ​ഗാ ഇ​വ​ൻ​റ്​: ചി​രി​പ്പ​ട​ക്കം പ​ണി​പ്പു​ര​യിൽ: സ്​​കി​​െറ്റാരു​ക്കു​ന്ന​ത്​ നർമത്തി​െൻറ രാ​ജാ​ക്ക​ന്മാ​ർ

text_fields
bookmark_border
മ​ധു​ര​മെ​ൻ മ​ല​യാ​ളം മെ​ഗാ ഇ​വ​ൻ​റ്​: ചി​രി​പ്പ​ട​ക്കം പ​ണി​പ്പു​ര​യിൽ: സ്​​കി​​െറ്റാരു​ക്കു​ന്ന​ത്​ നർമത്തി​െൻറ രാ​ജാ​ക്ക​ന്മാ​ർ
cancel

കുവൈത്ത് സിറ്റി: മലയാളത്തി​െൻറ മഹാഘോഷത്തിന് തീയതികുറിക്കും മുമ്പ് തന്നെ അണിയറയിൽ കലാകാരന്മാർ ഒരുക്കം തുടങ്ങിയിരുന്നു. 
സ്റ്റേജ് ഒാഡിയൻസി​െൻറ പൾസറിയുന്ന മലയാള സിനിമയിലെ ഹാസ്യ സമ്രാട്ടുകളായ ടിനി ടോം, ഗിന്നസ് പക്രു തുടങ്ങിയവരാണ് സ്കിറ്റുകൾ തയാറാക്കുന്നത്. ദ്വയാർഥ പ്രയോഗങ്ങളും അശ്ലീല തമാശകളും ഇല്ലാതെ തന്നെ ചിരിപ്പൂരം തീർക്കാമെന്ന് തെളിയിക്കുന്ന മനോഹരമായ ആവിഷ്കാരങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഇവർക്കുപുറമെ മലയാള സിനിമയിലെയും ടെലിവിഷൻ രംഗത്തെയും വേറെയും ഹാസ്യ സമ്രാട്ടുകൾ അരങ്ങിൽ ചിരിപ്പടക്കത്തിന് തിരികൊളുത്താനെത്തും. 
ആയിരക്കണക്കിന് സ്റ്റേജ് ഷോകൾ കൈകാര്യം ചെയ്തിട്ടുള്ള ഇൗ കലാകാരന്മാർ അങ്ങേയറ്റം ഗൗരവത്തോടെയും ഉത്തരവാദിത്ത ബോധത്തോടെയുമാണ് ‘ഗൾഫ് മാധ്യമം’ സംഘടിപ്പിക്കുന്ന ‘മധുരമെൻ മലയാളം’ മെഗാ ഇവൻറിനായി തൂലിക ചലിപ്പിക്കുന്നത്. കുടുംബസദസ്സിന് യോജിക്കാത്ത ഒന്നും സ്കിറ്റുകളിലുണ്ടാവില്ല. ചിരിക്കൊപ്പം ചിന്തയും ഉണർത്തുന്നതാണ് ആവിഷ്കാരങ്ങൾ. മലയാളികളുടെ വർത്തമാനകാലത്തി​െൻറ വർത്തമാനങ്ങൾ ചിരിയിൽ പൊതിഞ്ഞ് അവതരിപ്പിക്കുേമ്പാൾ അത് കപടനാട്യങ്ങൾക്കും ഇരട്ടത്താപ്പിനുമെതിരായ ആക്ഷേപഹാസ്യത്തി​െൻറ കൂരമ്പാവും. മതിമറന്ന് ചിരിക്കാനുള്ള ഉശിരൻ നമ്പറുകളുമായി ചിരിയുടെ തമ്പുരാക്കന്മാർ വേദി നിറഞ്ഞാടുേമ്പാൾ കാണികൾക്കത് നല്ലൊരു വിരുന്നാവും. ടെലിവിഷൻ ചാനലുകളിലെ കോമഡി പരിപാടികളിലും ഉത്സവപ്പറമ്പുകളിലും കളിച്ചുപോയ െഎറ്റങ്ങളല്ല, പുതുപുത്തൻ നമ്പറുകൾ തന്നെയാണ് ജലീബ് അൽ ശുയൂഖിലെ          ടൂറിസ്റ്റിക് പാർക്കിൽ നടക്കുന്ന ‘മധുരമെൻ മലയാളം’ മെഗാ ഇവൻറിനായി കരുതിവെച്ചിരിക്കുന്നത്. വേദിയിൽ ആഹ്ലാദത്തിമിർപ്പിനായി ഒരു സർപ്രൈസ് സ്റ്റാറുണ്ടാവും. അതാരെന്നല്ലേ, പറയാം.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfmadhyamam
News Summary - kuwait gulfmadhyamam maduramen malayalam
Next Story