Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജി​യോ​ഗ്രാ​ഫി​ക്...

ജി​യോ​ഗ്രാ​ഫി​ക് സി​സ്റ്റ​ത്തി​ല്‍ മി​ക​ച്ച സ്ഥാ​നം സ്വ​ന്ത​മാ​ക്കി കു​വൈ​ത്ത്

text_fields
bookmark_border
kuwait
cancel
camera_alt

കു​വൈ​ത്ത് പ്ര​തി​നി​ധി പ​ദ്ധ​തി അ​വ​ത​രി​പ്പി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: യു.​എ​സി​ലെ സാ​ൻ​ഡി​യാ​ഗോ​യി​ൽ ന​ട​ന്ന ഭൂ​മി​ശാ​സ്ത്ര വി​വ​ര സം​വി​ധാ​ന​ങ്ങ​ളു​ടെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യു​ള്ള ആ​ഗോ​ള കോ​ൺ​ഫ​റ​ൻ​സി​ൽ കു​വൈ​ത്ത് പ​ബ്ലി​ക് അ​തോ​റി​റ്റി ഫോ​ർ സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഭൂ​മി​ശാ​സ്ത്ര വി​വ​ര സം​വി​ധാ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ദ്ധ​തി​ക​ൾ അ​വ​ത​രി​പ്പി​ച്ചു.

കോ​ൺ​ഫ​റ​ൻ​സി​ൽ മി​ക​ച്ച നാ​ല് ആ​ഗോ​ള സ്ഥാ​പ​ന​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ൽ പ​ബ്ലി​ക് അ​തോ​റി​റ്റി സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​നും ഉ​ള്‍പ്പെ​ട്ട​താ​യി അ​തോ​റി​റ്റി ആ​ക്ടി​ങ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ മ​ൻ​സൂ​ർ അ​ൽ മ​ദ​ൻ അ​റി​യി​ച്ചു.

കോ​ണ്‍ഫ​റ​ന്‍സി​ല്‍ പ​ങ്കെ​ടു​ത്ത 350ല​ധി​കം സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നാ​ണ് മി​ക​ച്ച നാ​ല് സ്ഥാ​പ​ന​ങ്ങ​ളെ തി​ര​ഞ്ഞെ​ടു​ത്ത​ത്.

ഡ്രോ​ൺ ഇ​മേ​ജി​ങ്, കു​വൈ​ത്ത് ഫൈ​ൻ​ഡ​ർ, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് പ്രോ​ജ​ക്ട്, ഉ​യ​ർ​ന്ന റെ​സ​ലൂ​ഷ​ൻ ലേ​സ​ർ ഇ​മേ​ജി​ങ് പ്രോ​ജ​ക്ട് തു​ട​ങ്ങി​യ കു​വൈ​ത്തി​ന്‍റെ പ്രോ​ജ​ക്ടു​ക​ൾ​ക്ക് കോ​ൺ​ഫ​റ​ൻ​സി​ല്‍ ഏ​റെ അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍ ല​ഭി​ച്ച​താ​യി അ​ൽ മ​ദ​ൻ പ​റ​ഞ്ഞു. അ​തോ​റി​റ്റി​യി​ലെ ജി​യോ​ഗ്രാ​ഫി​ക് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്റ്റം​സ് ടീ​മി​ന്‍റെ പ്ര​വ​ര്‍ത്ത​ന​ത്തെ അ​ഭി​ന​ന്ദി​ച്ച അ​ദ്ദേ​ഹം ബ​ഹു​മ​തി രാ​ജ്യ​ത്തി​ന് അ​ഭി​മാ​ന​ക​ര​മാ​ണെ​ന്നും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsGeographical System
News Summary - Kuwait holds the best position in the Geographical System
Next Story