ദുരിതാശ്വാസ പ്രവർത്തനം ജീവകാരുണ്യ സ്വഭാവം പ്രതിഫലിപ്പിക്കുന്നവ -വിദേശകാര്യ മന്ത്രി
text_fieldsകുവൈത്ത് സിറ്റി: ഭൂകമ്പത്തിൽ നാശംവിതച്ച ആളുകൾക്ക് ഉദാര സംഭാവന നൽകുന്നതും ‘കുവൈത്ത് ബൈ യുവർ സൈഡ്’എന്ന കാമ്പയിനും കുവൈത്തിലെ ജനങ്ങളുടെ ജീവകാരുണ്യസ്വഭാവത്തെ പ്രതിഫലിപ്പിക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രി ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ്. കാമ്പയിനിൽ സംഭാവന നൽകിയ വ്യക്തികൾക്കും കോർപറേഷനുകൾക്കും അദ്ദേഹം നന്ദി പറഞ്ഞു.
തിങ്കളാഴ്ച ഭൂചലനം ഉണ്ടായതിന് തൊട്ടുപിന്നാലെ, കുവൈത്ത് നേതൃത്വവും സർക്കാറും ജനങ്ങളും സിറിയ, തുർക്കിയ എന്നിവയെ സഹായിക്കാൻ രംഗത്തിറങ്ങിയതിൽ അത്ഭുതമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭൂകമ്പത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് സഹായം അയക്കുന്നതിന് ഉടനടി ഇടപെട്ട അമീർ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിനെ മന്ത്രി പ്രശംസിച്ചു.
സഹായം അയക്കുന്നതിനും ദുരിതാശ്വാസ കാമ്പയിൻ ആരംഭിക്കുന്നതിനും നിർദേശം നൽകിയ കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവർക്ക് വിദേശകാര്യമന്ത്രി നന്ദിപറഞ്ഞു.
വാർത്ത-സാംസ്കാരിക മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുറഹ്മാൻ അൽ മുതൈരി, സാമൂഹിക, സാമൂഹിക വികസനകാര്യ മന്ത്രിയും വനിത-ശിശുകാര്യ സഹമന്ത്രിയുമായ മായ് അൽ ബാഗ്ലി എന്നിവർ പ്രചാരണത്തിനു നൽകിയ സംഭാവനകളെയും മന്ത്രി പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.