കോവിഡ്: ഇന്ത്യയടക്കം ഏഴ് രാജ്യത്തുനിന്ന് കുവൈത്തിലേക്ക് പ്രവേശന വിലക്ക്
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാർക്ക് കുവൈത്തിൽ താൽക്കാലികമായി
പ്രവേശന വിലക്ക് ഏർപ്പെടുത്തി. ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്ഥാൻ, ഫിലിപ്പീൻസ്, ഇറാൻ, നേപ്പാൾ എന്നീ രാജ്യത്തുനിന്നുള്ള യാത്രക്കാർക്കാണ്
പ്രവേശന വിലക്ക്.
ആഗസ്റ്റ് ഒന്നുമുതൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൊമേഴ്സ്യൽ വിമാന സർവീസ് ആരംഭിക്കുേമ്പാൾ ഇൗ
രാജ്യങ്ങളിൽനിന്ന് ഒഴികെയുള്ള യാത്രക്കാർക്ക് കുവൈത്തിലേക്ക് വരാൻ മന്ത്രിസഭ അനുമതി നൽകിയതായി ഗവൺമെൻറ് കമ്യൂണിക്കേഷൻ സെൻറർ വ്യക്
തമാക്കി. കുവൈത്ത് വ്യോമയാന വകുപ്പും ഇക്കാര്യം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.
അവധിക്ക് നാട്ടിൽ പോയി വിമാന സർവീസ് നിലച്ചതിനാൽ തിരിച്ചുവരാൻ കഴിയാതെ കുടുങ്ങിയ ആയിരക്കണക്കിന് പ്രവാസികൾക്ക് തിരിച്ചടിയാണ് തീരുമാനം. നാലര മാസമായി കുടുങ്ങിക്കിടക്കുന്ന ഇവർ ആഗസ്റ്റിൽ വിമാന സർവീസ് ആരംഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. ഇതിൽ ചിലരുടെ കുടുംബം കുവൈത്തിലാണുള്ളത്. അടിയന്തരാവശ്യങ്ങൾക്ക് രണ്ടോ മൂന്നോ ദിവസത്തേക്ക് പോയി കുടുങ്ങിയവരാണിവർ.
ഇനിയും തിരിച്ചെത്താൻ കഴിഞ്ഞില്ലെങ്കിൽ ജോലി നഷ്ട ഭീഷണി നേരിടുന്ന നിരവധി പേരാണുള്ളത്. വ്യോമ ഗതാഗതം പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇന്ത്യൻ, കുവൈത്ത് വ്യോമയാന വകുപ്പ് ചർച്ച നടത്തിയതായി കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി ട്വീറ്റ് ചെയ്തിരുന്നു. അതുകൊണ്ടുതന്നെ വൈകാതെ പ്രശ്നം പരിഹരിച്ച് പ്രവാസികൾക്ക് കുവൈത്തിലേക്ക് തിരിച്ചുവരവിന് കളമൊരുങ്ങുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.