രാജ്യം പുതുവർഷ അവധിയിലേക്ക്
text_fieldsകുവൈത്ത് സിറ്റി: ബുധനാഴ്ച മുതൽ രാജ്യം പുതുവർഷ അവധിയിലേക്ക്. പുതുവർഷത്തോടനുബന്ധിച്ച് ജനുവരി ഒന്ന്, രണ്ട് തിയതികളിൽ രാജ്യത്ത് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ എല്ലാ മന്ത്രാലയങ്ങളും സർക്കാർ ഏജൻസികൾ, പൊതു സ്ഥാപനങ്ങൾ എന്നിവയും പ്രവർത്തിക്കില്ല. ഞായറാഴ്ചയാകും പ്രവൃത്തിദിനങ്ങൾ പുനരാരംഭിക്കുക. വെള്ളി, ശനി ദിവസങ്ങൾ രാജ്യത്ത് വാരാന്ത്യ അവധി ആയതിനാൽ തുടർച്ചയായ നാലുദിവസത്തെ അവധി ലഭിക്കും.
എന്നാൽ, അടിയന്തര സ്വഭാവമുള്ളതും പ്രത്യേക സ്വഭാവമുള്ളതുമായ സ്ഥാപനങ്ങൾ ഈ ദിവസങ്ങളിൽ തുറന്നു പ്രവർത്തിക്കും. തുടർച്ചയായ നാലു ദിവസം അവധി ലഭിക്കുന്നതോടെ പ്രവാസികളിൽ പലരും നാട്ടിലേക്ക് തിരിക്കാനുള്ള തയാറെടുപ്പിലാണ്.
രണ്ടോ മൂന്നോ ദിവസം ലീവും ലഭിച്ചാൽ കുറഞ്ഞ സമയം നാട്ടിൽ ചെലവഴിക്കാമെന്നാണ് ആലോചന. അവധി ദിനങ്ങൾ കണക്കിലെടുത്ത് ഉംറക്കും മക്ക, മദീന സന്ദർശനത്തിനും തയാറെടുക്കുന്നവരും ഉണ്ട്. കുവൈത്തിൽനിന്ന് റോഡുമാർഗം സഞ്ചരിച്ച് കുറഞ്ഞ ചിലവിൽ എളുപ്പത്തിൽ ഉംറ നിർവഹിച്ച് മടങ്ങാം എന്ന സൗകര്യമുണ്ട്. സൗദി, ബഹ്റൈൻ, ഖത്തർ തുടങ്ങിയ ജി.സി.സി രാജ്യങ്ങളിലേക്ക് യാത്രക്കും പലരും തയാറെടുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.