കുവൈത്ത് ഇന്ത്യൻ എംബസി യോഗ ദിനാചരണം സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ കുവൈത്തിൽ ഒമ്പതാമത് അന്താരാഷ്ട്ര യോഗ ദിനാചരണം ആചരിച്ചു. ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക ഉദ്ഘാടനം ചെയ്തു. വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, കുവൈത്തിലെ യു.എൻ മിഷനുകളുടെ തലവൻമാർ എന്നിവർ പങ്കെടുത്തു.
യോഗ പരിശീലകരും തൽപരരും, നയതന്ത്ര സേനാംഗങ്ങളും, കുട്ടികളും മുതിർന്നവരും അടക്കം കുവൈത്തിലെ ഇന്ത്യൻ അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. വിവിധ രാജ്യങ്ങളിൽനിന്നുള്ള കുട്ടികൾ പരിപാടികൾ അവതരിപ്പിച്ചു.യോഗ സെഷനുകൾക്കുശേഷം, പങ്കെടുത്തവർക്ക് മില്ലറ്റ് ഇനങ്ങൾ ഉൾക്കൊള്ളുന്ന ഭക്ഷ്യ വിഭവങ്ങളും ഒരുക്കിയിരുന്നു.
ഉയർന്ന പോഷകമൂല്യമുള്ള പരിസ്ഥിതി സൗഹൃദ കൃഷിക്കും പേരുകേട്ട ഇന്ത്യൻ മില്ലറ്റുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇവ ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.