അധാർമികതയും മൂല്യത്തകർച്ചയും നാസ്തികരുടെ സൃഷ്ടി- ഡോ.ഹുസൈൻ മടവൂർ
text_fieldsഇന്ത്യൻ ഹുദാ സെന്റർ പ്രവർത്തക കൺവെൻഷനിൽ ഡോ.ഹുസൈൻ മടവൂർ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ധാർമികതയും മതബോധവും ഉൾക്കൊണ്ട് ജീവിക്കുന്നവരെ സ്വതന്ത്ര ചിന്തയുടെ പേരിൽ മതനിരാസത്തിലേക്ക് നയിക്കുന്ന നാസ്തികരാണ് സമൂഹത്തിൽ മൂല്യച്യുതിയും അധാർമ്മികതയും സൃഷ്ടിച്ചതെന്ന് കേരള നദ് വത്തുൽ മുജാഹിദീൻ സംസ്ഥാന ഉപാധ്യക്ഷൻ ഡോ.ഹുസൈൻ മടവൂർ.
കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുതലമുറയിൽ ലഹരി, കൊലപാതകം, ആത്മഹത്യ, ലൈംഗിക പീഡനം തുടങ്ങിയവ പ്രചരിക്കുന്നതിന്റെ പ്രധാനകാരണം അതിരുവിട്ട സ്വതന്ത്ര ചിന്തയും യുക്തിവാദവും ദൈവ നിഷേധ പ്രചാരണങ്ങളുമാണ്. മദ്റസകളുൾപ്പെടെയുള്ള മതപാഠശാലകളും മതോപദേശങ്ങളുമാണ് സമൂഹത്തിൽ അവശേഷിക്കുന്ന നന്മയുടെ വിളനിലങ്ങളെന്നും അദ്ദേഹം പറഞ്ഞു.
കൺവെൻഷനിൽ ഹുദാ സെന്റർ പ്രസിഡന്റ് അബ്ദുല്ല കാരക്കുന്ന് അധ്യക്ഷതവഹിച്ചു.
ആദിൽ സലഫി ഹുദ സെന്ററിന്റെ റമദാൻ കാല പ്രവർത്തനങ്ങൾ വിവരിച്ചു. ഇഫ്താറും നടന്നു. ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ അടക്കാനി സ്വാഗതവും ഡോ.അബ്ദുൽ ഹമീദ് കൊടുവള്ളി നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.