ഹുദാ സെന്റർ പൊതുസമ്മേളനം വെള്ളിയാഴ്ച
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ പൊതുസമ്മേളനം സെപ്റ്റംബർ 20 വെള്ളിയാഴ്ച സംഘടിപ്പിക്കും. ഇസ് ലാം ആദർശം സംസ്കാരം എന്ന ശീർഷകത്തിൽ നടക്കുന്ന സമ്മേളനം വെള്ളിയാഴ്ച വൈകിട്ട് 5.30ന് മസ്ജിദുൽ കബീർ ഓഡിറ്റോറിയത്തിൽ ആരംഭിക്കും.
കേരള ജംഇയ്യതുൽ ഉലമ സെക്രട്ടറി ഹനീഫ് കായക്കൊടി, ജാമിയ നദ് വിയ്യ ഡയറക്ടർ ആദിൽ അത്വീഫ് സ്വലാഹി എന്നിവർ പൊതു യോഗത്തിൽ സംസാരിക്കും. ഔഖാഫ് മന്ത്രലയ പ്രതിനിധികളും പ്രമുഖ സംഘടന നേതാക്കളും സമ്മേളനത്തിൽ സംബന്ധിക്കും.
സ്ത്രീകൾക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കും. കുവൈത്തിന്റ വിവിധ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യവും ലഭ്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 66657387, 97415065, 96652669 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.