കുവൈത്ത് അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കം
text_fieldsകുവൈത്ത് സിറ്റി: സാഹിത്യത്തിന്റെയും സാംസ്കാരിക കൈമാറ്റത്തിന്റെയും തുടികൾ ഉയർത്തി 46ാമത് കുവൈത്ത് അന്താരാഷ്ട്ര പുസ്തകമേളക്ക് തുടക്കം. ബുധനാഴ്ച ഇൻഫർമേഷൻ, ഔഖാഫ്, ഇസ്ലാമികകാര്യ മന്ത്രിയും നാഷനൽ കൗൺസിൽ ഫോർ കൾചർ, ആർട്സ് ആൻഡ് ലെറ്റർ (എൻ.സി.സി.എ.എൽ) പ്രസിഡന്റുമായ അബ്ദുൽറഹ്മാൻ അൽ മുതൈരി ഉദ്ഘാടനം ചെയ്തു.
486 പ്രസിദ്ധീകരണശാലകളും 18 അറബ് രാജ്യങ്ങളും 11 വിദേശരാജ്യങ്ങളും ഉൾപ്പെടെ വൻ അന്താരാഷ്ട്ര പങ്കാളിത്തം മേളയിലുണ്ട്. കുവൈത്തിന്റെ അഭിമാനകരമായ സാംസ്കാരികപദവിയെ ഇത് പ്രതിഫലിപ്പിക്കുന്നതായി അൽ മുതൈരി പറഞ്ഞു. കുവൈത്തിന്റെ ആഴമേറിയ സാംസ്കാരിക താൽപര്യങ്ങളുടെ പ്രതിഫലനമായ എൻ.സി.സി.എ.എൽ സ്ഥാപിതമായതിന്റെ 50ാം വാർഷികത്തോടനുബന്ധിച്ചാണ് ഇത്തവണത്തെ മേളയെന്നും അൽ മുതൈരി കൂട്ടിച്ചേർത്തു.
അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ് എന്നിവരിൽനിന്ന് വലിയ ശ്രദ്ധയും പിന്തുണയും ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അൽ നവാഫ് അൽ അഹമ്മദ് അസ്സബാഹിന്റെ രക്ഷാകർതൃത്വത്തിലാണ് പുസ്തകമേള.
കുവൈത്ത് കവി ഫഹദ് അൽ അസ്കറിനെ പുസ്തകമേളയുടെ സാംസ്കാരിക നായകനായും ഡോ. സാദ് അൽ ബസാഇയെ പുസ്തകമേളയുടെ വ്യക്തിത്വമായും ആദരിച്ച് സാംസ്കാരിക-സാഹിത്യ സംഭാവനകളെ അൽമുതൈരി പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.