കുവൈത്ത് ഇൻറർനാഷനൽ റാലി നവംബറിൽ
text_fieldsകുവൈത്ത് സിറ്റി: കാറോട്ടപ്രേമികൾക്ക് ആഹ്ലാദം നൽകി കുവൈത്ത് ഇൻറർനാഷനൽ റാലി നവംബറിൽ നടത്തും. അന്താരാഷ്ട്ര മത്സരം നടത്താൻ തയാറെടുപ്പ് ആരംഭിച്ചതായി കുവൈത്ത് ഇൻറർനാഷനൽ ക്ലബ് ഫോർ മോേട്ടാർ സ്പോർട്സ് മേധാവിയും സംഘാടക സമിതി ചെയർമാനുമായ ഇമാദ് ബുഖാസിമീൻ പറഞ്ഞു. റാലി സ്പോൺസർ ചെയ്യുന്ന കായിക മന്ത്രി അബ്ദുറഹ്മാൻ മുതൈരിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി.
റോഡിലും മണലിലും പൊടിപാറിച്ച് ആവേശം പരത്തുന്ന കുവൈത്ത് ഇൻറർനാഷനൽ റാലി പശ്ചിമേഷ്യയിലെ കാറോട്ട മത്സരത്തിലെ പ്രധാന ഇവൻറാണ്. 2019ൽ നടന്ന കുവൈത്ത് ഇൻറർനാഷനൽ റാലിയിൽ മലയാളി റൈഡർ സി.ഡി. ജിനനും മത്സരിച്ചിരുന്നു. ദുബൈയിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം കാവാസാക്കിക്കുവേണ്ടിയാണ് റൈഡ് നടത്തിയത്.
ഏഴുതവണ വിജയിയായിട്ടുള്ള ഖത്തറിെൻറ നാസർ അൽ അതിയ തന്നെയാണ് ഇത്തവണയും സാധ്യത പട്ടികയിൽ മുന്നിലുള്ളത്. യു.എ.ഇ താരം മുഹമ്മദ് അൽ സുലൈം ആണ് മറ്റൊരു പ്രധാന താരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.