കുവൈത്ത്- ഐറിഷ് ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തി
text_fieldsകുവൈത്ത് സിറ്റി: യൂറോപ്യൻ കാര്യങ്ങൾക്കായുള്ള കുവൈത്ത് അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അംബാസഡർ സദെഖ് മാരേഫിയും ഐറിഷ് ഡിപ്പാർട്മെന്റ് ഓഫ് ഫോറിൻ അഫയേഴ്സിലെ ഗൾഫ് ആൻഡ് മിഡിൽ ഈസ്റ്റ് യൂനിറ്റ് ഡയറക്ടറുമായ സീൻ ഒ റീഗനുമായി കൂടിക്കാഴ്ച നടത്തി. എല്ലാ മേഖലകളിലും ഉഭയകക്ഷി ബന്ധം ഉറപ്പിക്കുന്നതിനുള്ള മാർഗങ്ങൾ ഇരുവരും ചർച്ച നടത്തി.
കൂടിക്കാഴ്ചയിൽ പ്രാദേശിക സംഭവവികാസങ്ങൾക്കു പുറമെ ഫലസ്തീനിലെ സ്ഥിതിഗതികളും വിലയിരുത്തി. ഗസ്സയിലെ വെടിനിർത്തൽ, തുറന്ന മാനുഷിക സഹായപാതകൾ ഒരുക്കൽ എന്നിവ ചർച്ചചെയ്ത ഇരുവരും സിവിലിയന്മാരെ ആക്രമിക്കുന്നത്, ഇസ്രായേലിന്റെ നിയമലംഘനങ്ങൾ എന്നിവ അപലപിക്കേണ്ടത് അനിവാര്യമാണെന്ന് ഊന്നിപ്പറഞ്ഞു. ഐറിഷ് വിദേശകാര്യ ഓഫിസിൽ നടന്ന കൂടിക്കാഴ്ചയിൽ അയർലൻഡിലെ കുവൈത്ത് അംബാസഡർ മുഹമ്മദ് അൽ മുഹമ്മദും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.