മനുഷ്യാവകാശങ്ങൾ വർധിപ്പിക്കാൻ കുവൈത്ത് പ്രതിജ്ഞാബദ്ധം
text_fieldsകുവൈത്ത് സിറ്റി: മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിന് കുവൈത്ത് പ്രതിജ്ഞാബദ്ധമാണെന്ന് മനുഷ്യാവകാശകാര്യ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി അംബാസഡർ ശൈഖ ജവഹർ ഇബ്രാഹിം ദുവായിജ് അസ്സബാഹ്.
സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകളുമായി മന്ത്രാലയം സംഘടിപ്പിച്ച യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അവർ. മനുഷ്യാവകാശ സംരംഭങ്ങളിൽ സുതാര്യതയും സാമൂഹിക ഇടപെടലും വർദ്ധിപ്പിക്കാനുള്ള കുവൈത്തിന്റെ ശ്രമങ്ങളെ ശൈഖ ജവഹർ അസ്സബാഹ് എടുത്തുപറഞ്ഞു.
മനുഷ്യാവകാശങ്ങൾക്കായുള്ള ദേശീയ റിപ്പോർട്ട് തയ്യാറാക്കൽ പ്രക്രിയയിൽ സിവിൽ സമൂഹത്തെ പൊതുവായ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് ആശയങ്ങളും സൃഷ്ടിപരമായ നിർദ്ദേശങ്ങളും കൈമാറേണ്ടതിന്റെ പ്രാധാന്യവും സൂചിപ്പിച്ചു.
മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര ശിപാർശകൾ നടപ്പിലാക്കുന്നതിനുള്ള സമഗ്രവും സുതാര്യവുമായ റിപ്പോർട്ട് തയാറാക്കുന്നതിന് ദേശീയ സമിതി കൂടിയാലോചനകളുടെ ഭാഗമാണ് യോഗം ചേർന്നത്.
കുവൈത്തിന്റെ നാലാമത്തെ ആനുകാലിക റിപ്പോർട്ടും മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള അറബ് ചാർട്ടറിനായുള്ള രണ്ടാമത്തെ റിപ്പോർട്ടും തയ്യാറാക്കൽ യോഗത്തിൽ ചർച്ചചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.