കുവൈത്ത് വിദേശികളുടെ ക്ഷേമം പരിഗണിച്ച രാജ്യം -ഡോ. ഹകീം അസ്ഹരി
text_fieldsകുവൈത്ത് സിറ്റി: ദേശീയ ദിനാഘോഷ ഭാഗമായി ഐ.സി.എഫ് നാഷനൽ കമ്മിറ്റി സംഘടിപ്പിച്ച പ്രത്യേക സമ്മേളനം കുവൈത്ത് സൊസൈറ്റി ഫോർ ഇസ്ലാമിക് എജുക്കേഷൻ ചെയർമാൻ ഡോ. അഹ്മദ് അൽ നിസഫ് ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഹകീം ദാരിമി അധ്യക്ഷത വഹിച്ചു.
സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയും മർകസ് ഡയറക്ടറുമായ ഡോ. അബ്ദുൽ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. വിദേശികളുടെ ക്ഷേമൈശ്വര്യങ്ങൾക്ക് ഉയർന്ന പരിഗണന നൽകി സാംസ്കാരിക മൂല്യം സംരക്ഷിക്കുന്ന രാജ്യമാണ് കുവൈത്തെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ജനതയുമായും സംസ്കാരവുമായും ഊഷ്മള ബന്ധം കാത്തുസൂക്ഷിക്കുന്ന ഈ രാജ്യത്തിന്റെ ഭരണാധികാരികളെ സല്യൂട്ട് ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. അഡ്വ. തൻവീർ, അബ്ദുല്ല വടകര, അബു മുഹമ്മദ് എന്നിവർ സംസാരിച്ചു.ഐ.സി.എഫ് മദ്റസകളിലെ വിദ്യാർഥികളുടെ പ്രത്യേക പരേഡ്, ദേശീയഗാനാലാപനം, സമൂഹ റാലി എന്നിവ നടന്നു.
അഹ്മദ് കെ. മാണിയൂർ, അലവി സഖാഫി തെഞ്ചേരി, ശുകൂർ മൗലവി കൈപ്പുറം, സാലിഹ് കിഴക്കേതിൽ, ബശീർ അണ്ടിക്കോട്, റഫീഖ് കൊച്ചന്നൂർ, സമീർ മുസ്ലിയാർ, അസീസ് സഖാഫി തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.