പി.എം.എ. സലാമിന്റെ പരാമർശം അപലപനീയം: ഇസ്‌ലാമിക് കൗൺസിൽ
text_fieldsകുവൈത്ത് സിറ്റി: കേരളത്തിലെ ഉപ തിരഞ്ഞെടുപ്പുകളിലെ വിജയാഘോഷ വേളയിൽ മുസ്ലിം ലീഗ് നേതാവ് പി.എം.എ. സലാം സമസ്ത പ്രസിഡന്റ് ജിഫ്‌രി തങ്ങളെ അധിക്ഷേപിച്ചു നടത്തിയ പരാമർശത്തിൽ കുവൈത്ത് ഇസ്ലാമിക് കൗൺസിൽ പ്രതിഷേധിച്ചു.
പാലക്കാട്ടെ ഇടതു വലതു സ്ഥാനാർത്ഥികൾ രണ്ടുപേരും ജിഫ്‌രി തങ്ങളെ സമീപിക്കുകയും അനുഗ്രഹം തേടിയതും മാധ്യമങ്ങളൊക്കെ റിപ്പോർട്ട് ചെയ്തതായിട്ടും പരാജയപ്പെട്ട ഇടതു സ്ഥാനാർഥിയുടെ സന്ദർശനം മാത്രം എടുത്തിട്ട് ആദരണീയനായ സമസ്ത പ്രസിഡന്റിന്റെ നേരെ പരിഹാസം നിറഞ്ഞ സ്വരത്തിൽ അധിക്ഷേപിച്ചത് മുസ്ലിം ലീഗ് പോലുള്ള ഒരു പ്രസ്ഥാനത്തിന്റെ അമരത്തിരിക്കുന്ന ഒരാളിൽ നിന്നും ഉണ്ടാകാൻ പാടില്ലാത്തതാണെന്നും കുവൈത്ത് ഇസ്ലാമിക് കൗൺസിൽ പറഞ്ഞു.
സരിൻ പരാജയപ്പെട്ടത് ജിഫ്‌രി തങ്ങൾ അനുഗ്രഹിച്ചതു കൊണ്ടാണെങ്കിൽ ചേലക്കരയിൽ രമ്യ പരാജയപ്പെട്ടത് മുസ്ലിംലീഗ് പ്രസിഡന്റ് അവർക്കു നൽകിയത് പരാജയപ്പെടുത്താനുള്ള അനുഗ്രഹമായതു കൊണ്ടാണോ എന്ന് സലാം വ്യക്തമാക്കണമെന്നും ഇസ്ലാമിക് കൗൺസിൽ കേന്ദ്ര ചെയർമാൻ ശംസുദ്ധീൻ ഫൈസി, ആക്ടിങ് പ്രസിഡന്റ് മുസ്തഫ ദാരിമി, ജനറൽ സെക്രട്ടറി സൈനുൽ ആബിദ് ഫൈസി, ട്രഷറർ ഇ.എസ്. അബ്ദുറഹിമാൻ ഹാജി എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.