ഉദ്യോഗസ്ഥ നിയമനത്തിൽ മുൻഗണന കുവൈത്തികൾക്കെന്ന് വിദ്യാഭ്യാസ മന്ത്രി
text_fieldsകുവൈത്ത് സിറ്റി: 2017 –2018 അധ്യയന വർഷം വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ നിയമനത്തിൽ ആദ്യ പരിഗണന കുവൈത്തികൾക്കായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് അൽ ഫാരിസ് വ്യക്തമാക്കി. എട്ടാമത് അറബ് റോബോട്ട് ചാമ്പ്യൻഷിപ്പിൽ വിജയിച്ച ടീം അംഗങ്ങൾക്കുള്ള സ്വീകരണ പരിപാടിക്കിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
വിവിധ മേഖലകളിൽ സ്വദേശി വത്കരണം ഏർപ്പെടുത്തുന്നതിെൻറ ഭാഗമായാണിത്. സർക്കാർ വിദ്യാലയങ്ങളിൽ അധ്യാപകരായും അധ്യാപകേതര ജീവനക്കാരായും അർഹരായ സ്വദേശികൾക്ക് അവസരം നൽകാൻ പദ്ധതി തയാറാക്കി വരികയാണ്. ഇതിനർഥം മന്ത്രാലയത്തിൽ ഒറ്റയടിക്ക് സ്വദേശിവത്കരണം ഏർപ്പെടുത്തുകയെന്നല്ല.
സ്പെഷൽ കാറ്റഗറികളിലേക്കുള്ള അധ്യാപകരെ വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യുന്നത് ആവശ്യാനുസരണം തുടരും.
അടുത്ത അധ്യയന വർഷത്തെ അധ്യാപക ഒഴിവുകൾ നികത്താനായി ഈജിപ്ത്, ജോർഡൻ, ഫലസ്തീൻ എന്നീ രാജ്യങ്ങളിൽനിന്ന് ജീവനക്കാരെ കൊണ്ടുവരും. ഇതിനായി ബന്ധപ്പെട്ട രാജ്യങ്ങളുമായി ധാരണയിലെത്തിയതായി മന്ത്രി സൂചിപ്പിച്ചു. സർക്കാർ ഉദ്യോഗമെങ്കിലും അധ്യാപക ജോലിയിലേർപ്പെടാൻ കുവൈത്തികൾക്ക് പൊതുവെ മടിയായിരുന്നു ഇതുവരെ.
സർക്കാറിെൻറ നേതൃത്വത്തിലുള്ള പരിശീലന പരിപാടികളും േപ്രാത്സാഹനവും കാരണം അധ്യാപകവൃത്തി സ്വദേശികൾക്ക് ആകർഷണീയമായിവരുന്നുണ്ട്.
കുവൈത്ത് മുനിസിപ്പാലിറ്റി, ജല–വൈദ്യുതി മന്ത്രാലയം ഉൾപ്പെടെ പൊതുമേഖലകളിൽ വിദേശികളുടെ എണ്ണം കുറച്ച് പകരം സ്വദേശികൾക്ക് നിയമനം നൽകാനുള്ള നീക്കം ഇതിനകം ആരംഭിച്ചിട്ടുണ്ട്.
ഇതിന് പുറമെയാണ് സൂഖ് മുബാറകിലെ തൊഴിലവസരങ്ങൾ സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന നിർദേശവും ഉയർന്നത്.
സ്വദേശിവത്കരണം ശക്തിപ്പെടുത്താൻ ശ്രമിക്കുേമ്പാൾതന്നെ, യോഗ്യരായ ഉദ്യോഗാർഥികളെ മതിയായ അളവിൽ സ്വദേശികളിൽനിന്ന് ലഭ്യമാവാത്തതാണ് അധികൃതരെ കുഴക്കുന്നത്.
3181 സ്വദേശികൾക്ക് സർക്കാർ മേഖലകളിൽ നിയമനം
കുവൈത്ത് സിറ്റി: സർക്കാറിെൻറ വിവിധ ഡിപ്പാർട്ട്മെൻറുകളിൽ 3181 സ്വദേശികൾക്ക് പുതുതായി നിയമനം നൽകുമെന്ന് അധികൃതർ വ്യക്തമാക്കി. സിവിൽ സർവിസ് കമീഷനിൽ അപേക്ഷ കൊടുത്ത് കാത്തിരിക്കുന്ന ഉദ്യോഗാർഥികളിൽനിന്നാണ് നിയമനം നടത്തുക. സർക്കാറിെൻറ നിയമനകാര്യങ്ങളുമായി ബന്ധപ്പെട്ട അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി നഹ്ല ബിൻ നാജിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പെൻഷനായി പിരിയുന്നവരുടെ ഒഴിവുകളിലേക്കും പുതുതായി ഉണ്ടാക്കിയ ചില തസ്തികകളിലേക്കുമാണ് ഇവരെ നിയമിക്കുക. പുരുഷന്മാരെ അപേക്ഷിച്ച് വനിതാ ഉദ്യോഗാർഥികളാണ് പുതുതായി നിയമനം ലഭിച്ചവരിൽ അധികവും. നിയമനത്തിന് നോട്ടീസ് ലഭിച്ച ഉദ്യോഗാർഥികൾ ഈമാസം 28 മുതൽ അതത് വകുപ്പുകളിൽ ജോലിക്ക് എത്തണമെന്ന് സിവിൽ സർവിസ് കമീഷൻ അറിയിച്ചിട്ടുണ്ട്. സർക്കാർ മേഖലകളിൽ ജോലിക്കുവേണ്ടി അപേക്ഷ കൊടുത്ത് കാത്തിരിക്കുന്നവരുടെ എണ്ണം 20,000ത്തിന് മുകളിലാണെന്ന് നേരത്തേ റിപ്പോർട്ട് ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.