കുവൈത്ത്: യാത്രക്കു മുമ്പ് ശ്രദ്ധിക്കാം
text_fieldsകുവൈത്ത് സിറ്റി: വാഹനം ഓടിക്കുന്നവർ രാജ്യത്തെ നിയമങ്ങൾ പാലിക്കാൻ ശ്രദ്ധിക്കണം. നിയമലംഘനങ്ങൾ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും സ്വത്തിനും നഷ്ടങ്ങൾ വരുത്തും. പിഴ വന്നാൽ ഉടൻ അത് അടച്ചുതീർത്ത് നിയമപ്രശ്നങ്ങൾ ഒഴിവാക്കണം. ഗതാഗത നിയമലംഘനങ്ങളുടെ പിഴ അടക്കുന്നതിലെ ചെറിയ അശ്രദ്ധ ഇനി മുതൽ യാത്രതന്നെ തടസ്സപ്പെടുത്തിയേക്കാം.
നിയമലംഘനങ്ങൾക്ക് പിഴ ഉണ്ടോ എന്നത് ട്രാഫിക് വിഭാഗത്തിന്റെ ഓൺലൈൻ പോർട്ടൽ, ആപ് എന്നിവ വഴി അറിയാനാകും. സിവിൽ ഐഡി നമ്പർ, വാഹന നമ്പർ എന്നിവ നൽകിയാൽ ഇവ വ്യക്തമാകും. പിഴ ഉണ്ടെങ്കിൽ അവ ഉടനെ അടക്കണം. അല്ലാത്തപക്ഷം ഇഖാമ പുതുക്കൽ, അടിയന്തര ഘട്ടത്തിൽ നാട്ടിൽ പോകൽ എന്നിവക്കെല്ലാം ഇനി മുതൽ ഇത് തടസ്സമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.