Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത് കേ​ര​ള...

കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെൻറ​ർ ഇ​ഫ്താ​ർ സ​മ്മേ​ള​നം

text_fields
bookmark_border
കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെൻറ​ർ ഇ​ഫ്താ​ർ   സ​മ്മേ​ള​നം
cancel
camera_alt

കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെൻറ​ർ ഇ​ഫ്താ​ർ സ​മ്മേ​ള​നം പി.​എ​ൻ. അ​ബ്ദു​ൽ ല​ത്തീ​ഫ് മ​ദ​നി

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെൻറ​ർ ഇ​ഫ്താ​ർ സ​മ്മേ​ള​നം ഖൈ​ത്താ​ൻ മ​സ്ജി​ദ് ഫ​ജ​ജി​യി​ൽ ന​ട​ന്നു. ഇ​സ്‍ലാ​ഹി സെൻറ​ർ വൈ​സ് പ്ര​സി​ഡ​ൻ​റ് സി.​പി. അ​ബ്ദു​ൽ അ​സീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​സ്ഡം ഇ​സ്‍ലാ​മി​ക് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് പി.​എ​ൻ. അ​ബ്ദു​ൽ ല​ത്തീ​ഫ് മ​ദ​നി സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. മൗ​ല​വി സ​മീ​ർ അ​ലി എ​ക​രൂ​ൽ ‘സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ന്റെ സ്വാ​ഹാ​ബാ മാ​തൃ​ക​ക​ൾ’ എ​ന്ന വി​ഷ​യ​ത്തി​ലും അ​ബ്ദു​സ്സ​ലാം സ്വ​ലാ​ഹി ‘ബ​ദ​റും കാ​ല​ത്തി​ന്റെ സ​ന്ദേ​ശ​വും’ എ​ന്ന വി​ഷ​യ​ത്തി​ലും പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​വി. ഫൈ​സ​ൽ (കെ.​ഐ.​ജി), സാ​ദി​ഖ് അ​ലി (എം.​ഇ.​എ​സ്), സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ സി​ദ്ദീ​ഖ് വ​ലി​യ​ക​ത്ത്, ഷ​ബീ​ർ ന​ന്തി എ​ന്നി​വ​ർ വേ​ദി​യി​ൽ സ​ന്നി​ഹി​ത​രാ​യി.

കു​വൈ​ത്ത് കേ​ര​ള ഇ​സ്‍ലാ​ഹി സെൻറ​ർ ഇ​ഫ്താ​ർ സ​മ്മേ​ള​ന സ​ദ​സ്സ്

ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണം മ​സ്ജി​ദ് അ​ൽ ഫ​ജ്ജി ഇ​മാം ശൈ​ഖ് ഹി​ഷാം നി​ർ​വ​ഹി​ച്ചു. കെ.​കെ.​ഐ.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നാ​ശ് ഷു​ക്കൂ​ർ സ്വാ​ഗ​ത​വും ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി സ​ക്കീ​ർ കൊ​യി​ലാ​ണ്ടി ന​ന്ദി​യും പ​റ​ഞ്ഞു. ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ ആ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KuwaitIftar ConferenceKerala Islahi Center
News Summary - Kuwait Kerala Islahi Center Iftar Conference
Next Story