കുവൈത്ത് കെ.എം.സി.സി കലണ്ടർ പ്രകാശനം
text_fieldsകുവൈത്ത് കെ.എം.സി.സി 2021 വർഷത്തെ കലണ്ടർ മുസൈനി എക്സ്ചേഞ്ച് മാർക്കറ്റിങ് മാനേജർ രഞ്ജിത്ത് കുവൈത്ത് കെ.എം.സി.സി ഭാരവാഹികളുടെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി 2021 വർഷത്തെ കലണ്ടർ പുറത്തിറക്കി. മുസൈനി എക്സ്ചേഞ്ച് മാർക്കറ്റിങ് മാനേജർ രഞ്ജിത്ത് പ്രകാശനം നിർവഹിച്ചു. കുവൈത്ത് കെ.എം.സി.സി പ്രസിഡൻറ് ഷറഫുദ്ദീൻ കണ്ണേത്ത് അധ്യക്ഷത വഹിച്ചു.
ഉപദേശക സമിതി വൈസ് ചെയർമാൻ കെ.ടി.പി. അബ്ദുറഹ്മാൻ, വൈസ് പ്രസിഡൻറ് മുഹമ്മദ് അസ്ലം കുറ്റിക്കാട്ടൂർ, സെക്രട്ടറിമാരായ എൻജിനീയർ മുഷ്താഖ്, റസാഖ് അയ്യൂർ, മുൻ കേന്ദ്ര സെക്രട്ടറിയും സംസ്ഥാന പ്രവർത്തക സമിതിയംഗവുമായ അജ്മൽ വേങ്ങര, മറ്റു സംസ്ഥാന പ്രവർത്തക സമിതിയംഗങ്ങൾ, വിവിധ ജില്ല-മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. അബ്ദുൽ റസാഖ് പേരാമ്പ്ര സ്വാഗതവും ട്രഷറർ എം.ആർ. നാസർ നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.