കുവൈത്തിലേക്ക് സ്മാർട്ട്ഫോൺ ഇറക്കുമതി 8.6 ശതമാനം കുറഞ്ഞു
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലേക്ക് സ്മാർട്ട് ഫോൺ ഇറക്കുമതി കഴിഞ്ഞ വർഷത്തെ അപേക്ഷി ച്ച് 8.6 ശതമാനം കുറഞ്ഞു. മൊത്തത്തിൽ ഗൾഫ്രാജ്യങ്ങളിലേക്കുള്ള ഇറക്കുമതി 9.4 ശതമാനം കുറഞ്ഞിട്ടുണ്ട്. 2018ൽ ഗൾഫ് രാജ്യങ്ങളിലേക്ക് 23.6 ദശലക്ഷം സ്മാർട്ട് ഫോണുകളാണ് ഇറക്കുമതി ചെയ്തത്. ഇത് 2013നു ശേഷമുള്ള ഏറ്റവും കുറഞ്ഞ എണ്ണമാണ്. ഇൻറർനാഷനൽ ഡെവലപ്മെൻറ് കോർപറേഷെൻറ പഠനത്തെ അടിസ്ഥാനമാക്കി അറേബ്യൻ ബിസിനസ് വീക്ക്ലിയാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 2015ലാണ് ഏറ്റവും കൂടുതൽ സ്മാർട്ട് ഫോൺ കൊണ്ടുവന്നത് (33.9 ദശലക്ഷം). അതിനെ അപേക്ഷിച്ച് കഴിഞ്ഞ വർഷം 30 ശതമാനമാണ് കുറവുവന്നത്. ജി.സി.സി വിപണിയിലെ ഏറ്റവും വലിയ സ്മാർട്ട്ഫോൺ ഉപഭോക്തൃ രാജ്യം സൗദിയാണ്. 54 ശതമാനമാണ് സൗദിയുടെ വിപണി വിഹിതം.
അവിടെ കഴിഞ്ഞ വർഷം 2.3 ശതമാനത്തിെൻറ കുറവുണ്ടായി. മുൻവർഷത്തെ ഇതേകാലയളവുമായി താരതമ്യം ചെയ്ത് 2018 അവസാന പാദത്തിെൻറ മാത്രം കണക്കെടുത്താൽ 8.2 ശതമാനമാണ് കുറവ്. യു.എ.ഇയിൽ 2.4 ശതമാനവും ഒമാനിൽ 5.4 ശതമാനവും കുറഞ്ഞപ്പോൾ ബഹ്റൈനിൽ 2.1 ശതമാനവും ഖത്തറിൽ 7.6 ശതമാനവും കൂടി. സാംസങ് 32.3 ശതമാനവും ആപ്പിൾ 23.7 ശതമാനവും വിപണി നേടി. ഹുവാവിയുടെ വിപണി വിഹിതം എട്ടു ശതമാനം കൂടി. സ്മാർട്ട് ഇടക്കിടക്ക് മാറ്റുന്ന പ്രവണത ഇല്ലാതാവുകയാണെന്നും കുറഞ്ഞ വിലയുള്ളതിൽ ആളുകൾ ആകൃഷ്ടരാവുകയാണെന്നുമാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. മൊത്തത്തിലുള്ള സാമ്പത്തിക മാന്ദ്യമാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.