പൊതുമേഖല സ്വദേശിവത്കരണം കാര്യക്ഷമമെന്ന് വിലയിരുത്തൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ പൊതുമേഖല സ്ഥാപനങ്ങളിൽനിന്ന് വിദേശികളെ ഒഴിവാക്കി സ്വ ദേശികളെ നിയമിക്കുന്ന ഇഹ്ലാൽ പദ്ധതി കാര്യക്ഷമമായി മുന്നോട്ടു പോകുന്നതായി വിലയി രുത്തൽ. കഴിഞ്ഞദിവസം ചേർന്ന പാർലമെൻറ് ഹ്യൂമൻ റിസോഴ്സ് കമ്മിറ്റി യോഗത്തിൽ ഇഹ്ലാ ൽ പ്രധാന അജണ്ടയായിരുന്നു. സ്വദേശി ഉദ്യോഗാർഥികൾക്ക് അവസരം നൽകുക എന്ന ലക്ഷ്യത്തോടെ സിവിൽ സർവിസ് കമീഷനാണ് റീപ്ലേസ്മെൻറ് അഥവാ ഇഹ്ലാൽ എന്ന പേരിൽ പഞ്ചവത്സര പദ്ധതി പ്രഖ്യാപിച്ചത്.
ആസൂത്രണകാര്യ മന്ത്രി മർയം അഖീലിെൻറ നേതൃത്വത്തിൽ നടന്ന യോഗത്തിൽ സിവിൽ സർവിസ് കമീഷൻ, പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എജുക്കേഷൻ ആൻഡ് ട്രെയ്നിങ്, കുവൈത്ത് സർവകലാശാല, ഉന്നതവിദ്യാഭ്യാസ മന്ത്രാലയം, കുവൈത്ത് പെട്രോളിയം കോർപറേഷൻ എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തു. സ്വകാര്യമേഖലയിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്നും യോഗം വിലയിരുത്തി.
സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങളും ആവശ്യങ്ങളും തിരിച്ചറിഞ്ഞ് സ്വദേശി യുവാക്കളെ അതിനു പ്രാപ്തരാക്കുന്നതിൽ അപ്ലൈഡ് എജുക്കേഷൻ അതോറിറ്റിക്ക് മുഖ്യപങ്കുവഹിക്കാൻ ആകുമെന്നും യോഗം ചൂണ്ടിക്കാട്ടി. ഇഹ്ലാൽ പദ്ധതിയുടെ ഭാഗമായി അഞ്ചു വർഷത്തിനിടയിൽ 41,000 വിദേശികളെ സേവനം അവസാനിപ്പിച്ച് തിരിച്ചയക്കാനാണ് അധികൃതരുടെ പദ്ധതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.