Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ല​യാ​ളി​യു​ടെ...

മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം അ​ബൂ​ദ​ബി​ എയർപോർട്ടിൽ കു​ടു​ങ്ങി​യതാ​യി പ​രാ​തി

text_fields
bookmark_border
മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം അ​ബൂ​ദ​ബി​ എയർപോർട്ടിൽ കു​ടു​ങ്ങി​യതാ​യി പ​രാ​തി
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ​നി​ന്ന്​ ക​രി​പ്പൂ​രി​ലേ​ക്ക് അ​യ​ച്ച മ​ല​യാ​ളി​യു​ടെ മൃ​ത​ദേ​ഹം അ​ബൂ​ ദ​ബി വിമാനത്താവളത്തിൽ ​കു​ടു​ങ്ങി​യതാ​യി പ​രാ​തി. താ​മ​ര​ശ്ശേ​രി അ​ണ്ടോ​ണ പ​രേ​ത​നാ​യ പു​ള്ളേ​ര​ക്കു​ന്ന് ഇ​ബ്രാ​ഹീ​മി​​​െൻറ മ​ക​ൻ ഹു​സൈ​ൻ കു​ട്ടി​യു​ടെ (49) മൃ​ത​ദേ​ഹ​മാ​ണ് കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. ഇ​ത്തി​ഹാ​ദ് കാ​ര്‍ഗോ സ​ര്‍വി​സി​നെ​തി​രെ​യാ​ണ് പ​രാ​തി. ഓ​പ​റേ​ഷ​ന്‍ വി​ഭാ​ഗ​ത്തി​നു​ണ്ടാ​യ പി​ഴ​വാ​ണ് മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത് വൈ​കാ​ന്‍ കാ​ര​ണ​മെ​ന്ന് ഇ​ത്തി​ഹാ​ദ് അ​റി​യി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍ന്ന് ഹു​സൈ​ന്‍ കു​ട്ടി ചൊ​വ്വാ​ഴ്ച​യാ​ണ് കു​വൈ​ത്തി​ല്‍ മ​രി​ച്ച​ത്.

ബ​ന്ധു​ക്ക​ളും സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ക​രും ചേ​ര്‍ന്ന് വ്യാ​ഴാ​ഴ്ച രാ​വി​ലെ 8.30ന് ​ക​രി​പ്പൂ​രി​ലെ​ത്തു​ന്ന കു​വൈ​ത്ത് അ​ബൂ​ദ​ബി ക​ണ​ക്​​ഷ​ന്‍ വി​മാ​ന​ത്തി​ല്‍ മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് അ​യ​ച്ചു. കു​വൈ​ത്തി​ല്‍നി​ന്നും അ​ബൂ​ദ​ബി​യി​ലെ​ത്തി​യ ശേ​ഷം മൃ​ത​ദേ​ഹം ക​ണ​ക്ഷ​ന്‍ വി​മാ​ന​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തി​ലു​ള്ള പി​ഴ​വാ​ണ് മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ന്‍ വൈ​കാ​ന്‍ കാ​ര​ണം. വെ​ള്ളി​യാ​ഴ്ച പു​ല​ര്‍ച്ച ക​രി​പ്പൂ​രി​ലെ​ത്തു​ന്ന വി​മാ​ന​ത്തി​ല്‍ കൊ​ണ്ടു​പോ​കാ​നാ​ണ്​ തീ​രു​മാ​നം. വീ​ഴ്ച വ​രു​ത്തി​യ കാ​ര്‍ഗോ സ​ര്‍വി​സി​നെ​തി​രെ നി​യ​മ ന​ട​പ​ടി​ക്കൊ​രു​ങ്ങു​ക​യാ​ണ് ബ​ന്ധു​ക്ക​ള്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewskuwait news
News Summary - kuwait-kuwait news-gulfnews
Next Story