ഇൗജിപ്തുകാരുടെ പൊതുമാപ്പ് ക്യാമ്പിൽ ബഹളം; സൈന്യമിറങ്ങി
text_fieldsകുവൈത്ത് സിറ്റി: പൊതുമാപ്പിന് രജിസ്റ്റർ ചെയ്തവരെ പാർപ്പിച്ച കബ്ദിലെ ക്യാമ്പിൽ ബഹളം. നാട്ടിൽ പോകാൻ എത്രയും പെെട്ടന്ന് വിമാന സർവിസ് ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് അന്തേവാസികൾ ബഹളംവെച്ചത്. ഇൗജിപ്ത് സർക്കാറിനെതിരെയാണ് മുദ്രാവാക്യം വിളിച്ചതെങ്കിലും വിദേശികൾക്ക് കുവൈത്തിൽ സമരത്തിന് അനുമതിയില്ലാത്തതിനാൽ കുവൈത്ത് അധികൃതർ ഇടപെട്ടു. ആളുകളെ പിരിച്ചയക്കാൻ അധികൃതർ കണ്ണീർവാതകം പ്രയോഗിച്ചു. മൂന്നാഴ്ചയിലേറെയായി ഷെൽട്ടറിൽ കഴിയുന്നവരാണ് നിയന്ത്രണംവിട്ടത്. കുവൈത്ത് അധികൃതർ പൊതുമാപ്പിന് രജിസ്റ്റർ ചെയ്തവരെ സൗജന്യമായി സ്വന്തം നാട്ടിലെത്തിക്കാൻ സന്നദ്ധമാണ്. അതത് രാജ്യങ്ങളിൽനിന്ന് അനുമതി ലഭിക്കാത്തതാണ് പ്രശ്നം.
നിയമം ലംഘിച്ച് ഇത്തരം ഒത്തുചേരലുകൾ അനുവദിക്കില്ലെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അതിനിടെ ഇൗ ആഴ്ചതന്നെ കുവൈത്തിലെ പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്ന ഇൗജിപ്ഷ്യൻ പൗരന്മാരെ തിരിച്ചയക്കാൻ വഴിയൊരുങ്ങുമെന്ന് കുവൈത്തിലെ ഇൗജിപ്ത് അംബാസഡർ താരിഖ് അൽ ഖൂനി പറഞ്ഞു. ഇൗജിപ്ത് എയറിെൻറ രണ്ട് വിമാനങ്ങൾ ബുധനാഴ്ച മുതൽ സർവിസ് നടത്തും. ആദ്യവിമാനങ്ങൾ സ്ത്രീകൾക്കും കുട്ടികൾക്കുമായിരിക്കും.
എംബസിയെ പ്രതിഷേധം അറിയിച്ച് ആഭ്യന്തര മന്ത്രി
കുവൈത്ത് സിറ്റി: ഇൗജിപ്ഷ്യൻ പൗരന്മാർ പ്രക്ഷോഭം നടത്തിയ വിഷയത്തിൽ കുവൈത്തിലെ ഇൗജിപ്ത് എംബസിയെ പ്രതിഷേധം അറിയിച്ച് ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹ്. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്നും രാജ്യത്തിെൻറ സുരക്ഷ ഉറപ്പാക്കാൻ കടുത്ത നടപടികൾക്ക് മടിക്കില്ലെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. എംബസി അധികൃതരെ വിളിച്ചുവരുത്തി ചേർന്ന അടിയന്തര യോഗത്തിലാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് കുവൈത്ത് മുന്നറിയിപ്പ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.