ജനുവരി ഒന്നിന് മുമ്പ് ഇഖാമ കാലാവധി കഴിഞ്ഞവർക്ക് പുതുക്കാനാവില്ല
text_fieldsകുവൈത്ത് സിറ്റി: 2020 ജനുവരി ഒന്നിന് മുമ്പ് ഇഖാമ കാലാവധി കഴിഞ്ഞവർക്ക് പുതുക്കാൻ കഴിയില്ല. ഇവർ രാജ്യം വിടേണ്ടിവരും. പിടിക്കപ്പെട്ടാൽ ഇവരെ നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള താമസകാര്യ വകുപ്പ് അറിയിച്ചു. ജനുവരി രണ്ടിനും ഫെബ്രുവരി 29നും ഇടയിൽ ഇഖാമ കാലാവധി കഴിഞ്ഞവർക്ക് ആഗസ്റ്റ് 31 വരെ പിഴയില്ലാതെ പുതുക്കിനൽകും.
ആർട്ടിക്കിൾ 17, 20, 22, 23, 24 വിസ വിഭാഗത്തിലുള്ളവർക്ക് താമസാനുമതി ഒരു വർഷത്തേക്ക് നീട്ടിനൽകിയാൽ മതിയെന്നും അധികൃതർ തീരുമാനിച്ചു. എന്നാൽ, ആർട്ടിക്കിൾ 18 കമ്പനി വിസയിലുള്ളവർക്ക് വർക്ക് പെർമിറ്റിന് അനുസരിച്ച് പുതുക്കിനൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.