ജലീബ്, മഹബൂല െഎസൊലേഷൻ നാളെ പിൻവലിക്കും
text_fieldsകുവൈത്ത് സിറ്റി: വ്യാഴാഴ്ച പുലർച്ച അഞ്ചു മുതൽ ജലീബ് അൽ ശുയൂഖ്, മഹബൂല എന്നിവിടങ്ങളിലെ െഎസൊലേഷൻ നീക്കും. സമീപ ദിവസങ്ങളിലെ കോവിഡ് കേസുകൾ വിലയിരുത്തി കഴിഞ്ഞയാഴ്ച ചേർന്ന മന്ത്രിസഭ യോഗമാണ് തീരുമാനമെടുത്ത്. മൂന്നു മാസമായി തുടരുന്ന ലോക്ഡൗൺ പിൻവലിക്കുന്നതോടെ നിരവധി പ്രവാസി തൊഴിലാളികൾക്ക് ആശ്വാസമാവും. പ്രദേശം വിട്ട് പുറത്തുപോകാൻ കഴിയാത്തതിനാൽ നിരവധി പേരാണ് ജോലിയില്ലാതെ ദുരിതത്തിലായിരുന്നത്. കഴിഞ്ഞ ഏപ്രിൽ ആറു മുതലാണ് മഹബൂല, ജലീബ് അൽ ശുയൂഖ് പ്രദേശങ്ങളിൽ ലോക്ഡൗൺ ഏർപ്പെടുത്തിയത്. പുറത്ത് കമ്പനികളിൽ ജോലിയെടുക്കുന്ന, ഇൗ പ്രദേശങ്ങളിലെ താമസക്കാർ ജോലിയും വരുമാനവും ഇല്ലാതെ ദുരിതത്തിലാണുള്ളത്.
കുവൈത്തിൽ മലയാളികൾ തിങ്ങിത്താമസിക്കുന്ന രണ്ട് പ്രദേശങ്ങളാണ് ജലീബ് അൽ ശുയൂഖും മഹബൂലയും. ദീർഘനാളിനുശേഷം ലോക്ഡൗൺ നീക്കുന്നതിൽ പ്രദേശവാസികൾ ഏറെ ആഹ്ലാദത്തിലാണ്. കുടുങ്ങിക്കിടക്കുന്ന പലരും പുറത്തുകടക്കാൻ രണ്ടുദിവസം മുമ്പ് ഒരുക്കം ആരംഭിച്ചു. ദീർഘകാല ലോക്ഡൗൺമൂലം കോവിഡിനൊപ്പം ജീവിക്കാമെന്ന മാനസികാവസ്ഥയിലെത്തിയിട്ടുണ്ട് ആളുകൾ. മാസങ്ങളായി ജോലിയും വരുമാനവുമില്ലാതായവർ മറ്റുള്ളവരുടെ സഹായത്താലാണ് ഭക്ഷണത്തിനും വാടക കൊടുക്കാനും വക കണ്ടെത്തുന്നത്. ഇതിൽനിന്നുള്ള മോചനമാണ് പലർക്കും െഎസൊലേഷൻ പിൻവലിക്കൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.