രാജ്യങ്ങൾക്ക് േക്വാട്ട നിശ്ചയിക്കുന്നത് അനുയോജ്യമാവില്ല –സ്പീക്കർ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശ തൊഴിലാളികളെ കുറച്ചുകൊണ്ടുവരുന്നതിന് ഒാരോ രാജ്യങ്ങൾക്കും േക്വാട്ട നിശ്ചയിക്കുന്നത് അനുയോജ്യമല്ലെന്ന് പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിം പറഞ്ഞു. ജനസംഖ്യ അസന്തുലിതത്വം പരിഹരിക്കേണ്ടതു തന്നെയാണ്. രാജ്യത്തെ ജനസംഖ്യയുടെ 70 ശതമാനവും വിദേശികളാവുന്നത് അംഗീകരിക്കാനാവില്ല. 43 ലക്ഷം വരുന്ന കുവൈത്ത് നിവാസികളിൽ 13 ലക്ഷവും നിരക്ഷരരാണ്.
വിദേശികളെ കുറച്ചുകൊണ്ടുവരുന്നത് മാത്രമല്ല, അവിദഗ്ധ തൊഴിലാളികളെ ഒഴിവാക്കി തൊഴിൽ വിപണിയിൽ സ്പെഷലൈസേഷൻ കൊണ്ടുവരുന്നതും പ്രധാനമാണ്. വിസക്കച്ചവടക്കാരെ നിയന്ത്രിക്കുകയാണ് വേണ്ടത്. വിസക്കച്ചവടക്കാർ ഡോക്ടർമാരെയും എൻജിനീയർമാരെയും മറ്റു വിദഗ്ധ തൊഴിലാളികളെയും കൊണ്ടുവരുന്നില്ല. പണം വാങ്ങി അവിദഗ്ധ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുകയാണ് ചെയ്യുന്നത്. ഇത് നിയന്ത്രിക്കാർ സർക്കാർ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.