ജുമുഅ: ജനവാസമേറിയ, വൈറസ് വ്യാപനമുള്ള സ്ഥലത്ത് ഉണ്ടാവില്ല
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ജൂലൈ 17 മുതൽ ജുമുഅ നമസ്കാരം പുനരാരംഭിക്കുന്നുവെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ജനവാസം ഏറിയ ഭാഗങ്ങളിലും വൈറസ് വ്യാപനം കൂടുതലുള്ള സ്ഥലങ്ങളിലും ജുമുഅ ഉണ്ടാവില്ല. കർശന നിയന്ത്രണങ്ങളാണ് ജുമുഅ പുനരാരംഭിക്കുന്നതിന് അധികൃതർ പ്രഖ്യാപിച്ചിട്ടുള്ളത്.
പത്ത് മിനിറ്റ് മാത്രമായിരിക്കും ഖുതുബ. ചെറിയ ഖുർആൻ സൂക്തങ്ങൾ ഒാതി പെെട്ടന്ന് പ്രാർഥന അവസാനിപ്പിക്കാൻ ഇമാമുമാർക്ക് നിർദേശം നൽകി. ജുമുഅക്ക് അരമണിക്കൂർ മുമ്പ് മാത്രമാണ് പ്രവേശനം അനുവദിക്കുക.
കഴിഞ്ഞാൽ കൂട്ടം കൂടി നിൽക്കാതെ പെെട്ടന്ന് പിരിഞ്ഞുപോവണം. വിശ്വാസികൾ മുസല്ല കൊണ്ടുവരണം. മാസ്കും കൈയുറയും ധരിക്കണം. പള്ളിക്കകത്ത് ഒാരോരുത്തർക്കും ഇടയിൽ മുൻഭാഗത്തേക്ക് ഒരു മീറ്ററും വശങ്ങളിലേക്ക് അര മീറ്ററും സാമൂഹിക അകലം പാലിക്കണം. 18 വയസ്സിൽ താഴെയുള്ളവരെയും 60 വയസ്സിന് മുകളിലുള്ളവരെയും മസ്ജിദിൽ പ്രവേശിപ്പിക്കില്ല. പകർച്ച രോഗങ്ങൾ ഉള്ളവർക്കും പ്രവേശനമുണ്ടാവില്ല. പ്രവേശന കവാടത്തിൽ ശരീര താപനില അളക്കും. 37.5 ഡിഗ്രിയിൽ കൂടുതൽ ഉൗഷ്മാവ് ഉള്ളവരെ അകത്തേക്ക് പ്രവേശിപ്പിക്കില്ല.
പള്ളിയിൽ ആവശ്യത്തിന് സാനിറ്റൈസറും ടിഷ്യൂ പേപ്പറും ഉണ്ടെന്ന് ഉറപ്പുവരുത്തണം. പ്രവേശന കവാടങ്ങളിൽ തിക്കും തിരക്കും കൂട്ടരുത്. പള്ളിയിലെ ശുചിമുറി തുറക്കില്ല. കോവിഡ് പ്രതിരോധത്തിനായുള്ള ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ജനങ്ങൾ സ്വയം നിയന്ത്രണങ്ങൾ പുലർത്തുകയും പരസ്പരം സഹകരിക്കുകയും വേണം. ആവശ്യമെങ്കിൽ പൊലീസിെൻറ സഹായം തേടാവുന്നതാണ്. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി മാർച്ച് 13 മുതലാണ് ജുമുഅ നിർത്തിയത്. ജുമുഅ പുനരാരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കാൻ മന്ത്രിസഭ ഔഖാഫ് മന്ത്രാലയത്തെ ചുമതലപ്പെടുത്തിയിരുന്നു. മസ്ജിദുകളിൽ അധികൃതർ അണുനശീകരണം പൂർത്തിയാക്കിവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.