സൗജന്യ ഭക്ഷണ വിതരണ കേന്ദ്രമായി ഫർവാനിയ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിെൻറ മറ്റു ഭാഗങ്ങളിലെ ലോക്ക് ഡൗൺ പിൻവലിച്ചതോടെ സൗജന്യ ഭക്ഷണ വിതരണത്തിെൻറ കേന്ദ്രമായി ഫർവാനിയ മാറി. ഫർവാനിയയുടെ വിവിധ ഭാഗങ്ങളിൽ കുവൈത്ത് സർക്കാറിെൻറയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ ഭക്ഷണപ്പൊതികളും ഭക്ഷ്യവസ്തുക്കൾ അടങ്ങിയ കിറ്റുകളും വ്യാപകമായി വിതരണം ചെയ്യുന്നുണ്ട്. ജലീബ് അൽ ശുയൂഖ്, മഹബൂല, ഹവല്ലി, ഖൈത്താൻ എന്നിവിടങ്ങളിലെ െഎസോലേഷൻ പിൻവലിക്കുകയും ആളുകൾക്ക് ജോലിക്ക് പോവാൻ കഴിയുകയും ചെയ്യുന്ന സ്ഥിതി വന്നതോടെയാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾ ഫർവാനിയയിൽ കേന്ദ്രീകരിച്ചത്. വൈകീട്ട് അഞ്ചിന് ശേഷമാണ് പ്രധാനമായും ഭക്ഷണ വിതരണം. നാലുമാസമായി കുവൈത്ത് അധികൃതർ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ സൗജന്യ ഭക്ഷണ വിതരണം നടത്തുന്നു.
കോടികളാണ് ഇതിനകം ചെലവഴിച്ചത്. കോവിഡ് പ്രതിരോധത്തിനായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ജോലിയും വരുമാനവും ഇല്ലാതായവർക്ക് ഇൗ കാരുണ്യം ഏറെ ആശ്വാസമായി. അധികൃതരുടെയും സന്നദ്ധ സംഘടനകളുടെയും ഭക്ഷണ വിതരണം ഇല്ലെങ്കിൽ പട്ടിണി മരണങ്ങൾ വരെ സംഭവിക്കുമായിരുന്നു. അതിനിടെ ഫർവാനിയയിലെ െഎസൊലേഷൻ അടുത്തയാഴ്ച പിൻവലിക്കുമെന്ന പ്രതീക്ഷയാണ് പ്രദേശവാസികൾ പങ്കുവെക്കുന്നത്. നിയന്ത്രണങ്ങൾ നീക്കി ക്രമേണ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്ന ഘട്ടത്തിലാണ് രാജ്യം ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.