ദുരിതദിനങ്ങൾ പിന്നിട്ട് മൂന്ന് ഉത്തരേന്ത്യക്കാർ നാടണഞ്ഞു; തുണയായത് കെ.കെ.എം.എ മാഗ്നറ്റ്
text_fieldsകുവൈത്ത് സിറ്റി: ഫഹാഹീലിലെ സൂക്ക് സബാഹിലെ പൊളിച്ചുമാറ്റാൻ നിശ്ചയിച്ച കെട്ടിടത്തിൽ ദുരിതത്തിൽ കഴിഞ്ഞിരുന്ന ഉത്തരേന്ത്യൻ സ്വദേശികൾക്ക് കെ.കെ.എം.എ മാഗ്നറ്റ് പ്രവർത്തകർ തുണയായി. ഭുവനേശ്വർ സ്വദേശികളായ സുഷാന്ത് കുമാർ, ജിന ഷിബ, നാഗ്പുർ സ്വദേശി മനോജ് കുമാർ എന്നിവരാണ് കെ.കെ.എം.എയുടെ ഇടെപടലിലൂടെ നാടണഞ്ഞത്. ഭക്ഷണവും താമസ സൗകര്യവുമില്ലാതെ ഇവർ ദുരിതത്തിലായ വിവരം ജൂലൈ മൂന്നിന് മംഗഫിൽ കെ.കെ.എം.എ പ്രവർത്തകൻ നൗഫലാണ് അബൂഹലീഫ ബ്രാഞ്ച് ഭാരവാഹികളെ അറിയിക്കുന്നത്. തുടർന്ന് അബൂഹലീഫ ബ്രാഞ്ച് നേതാക്കളായ പി.എം. ജാഫറും സി.കെ.എം. ഷറഫുദ്ദീനും ഇവരുമായി ബന്ധപ്പെടുകയും താൽക്കാലികമായി സൗകര്യങ്ങൾ ഒരുക്കിനൽകുകയുമായിരുന്നു.
പൊതുമാപ്പിൽ നാട്ടിൽ പോകാൻ ഇവർ മൂന്നുമാസം മുമ്പ് ഇന്ത്യൻ എംബസിയിൽനിന്ന് ഔട്ട് പാസ് എടുത്തിരുന്നു. കുവൈത്ത് സർക്കാർ ഒരുക്കിയ താമസസ്ഥലത്ത് കഴിഞ്ഞ ഇവരെ നാലുദിവസം മുമ്പ് അഹമ്മദിയിലെ സ്കൂളിൽനിന്ന് കുവൈത്ത് അധികൃതർ പുറത്തുവിടുകയായിരുന്നു. കുവൈത്തിലെ കൊടുംചൂടിൽ മംഗഫിലും ഫഹഹീലിലും കറങ്ങി നടക്കുമ്പോൾ ഇവർക്ക് ആദ്യം എ.സിയും വൈദ്യുതിയും വെള്ളവും ഇല്ലാതെ പൊളിക്കാനിരുന്ന കെട്ടിടത്തിൽ താൽക്കാലിക താമസസൗകര്യമൊരുക്കുകയും പിന്നീട് നാട്ടിൽ അയക്കുകയുമായിരുന്നു.
12 പേരടങ്ങുന്ന സംഘത്തിലെ ഒമ്പതുപേരെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കൂടെയയച്ചു. ബാക്കി മൂന്നുപേരെ കെ.കെ.എം.എ മാഗ്നറ്റ് പ്രവർത്തകരായ സി.എം. അഷറഫ്, റഹീം പൊന്നാനി എന്നിവർ ഏറ്റെടുത്ത് മംഗഫിലുള്ള മലയാളി ഹാരിസ് സമീറിെൻറ മേൽനോട്ടത്തിലുള്ള കെട്ടിടത്തിൽ ഭക്ഷണം നൽകി പാർപ്പിച്ചു. സി.എം. അഷ്റഫ്, ടി. ഫിറോസ്, ഷാഫി ഷാജഹാൻ, ഹംസക്കുട്ടി എന്നിവരുടെ നേതൃത്വത്തിൽ എംബസി വഴി, ഇവർ ജോലി ചെയ്തിരുന്ന കമ്പനിയുമായി ബന്ധപ്പെട്ട് പാസ്പോർട്ടും കിട്ടാനുള്ള വേതനവും വാങ്ങിനൽകുകയും ചെയ്തു. ഒടുവിൽ വിമാന ടിക്കറ്റ് നൽകി ജൂലൈ 13ന് ഇവരെ നാട്ടിേലക്ക് കയറ്റിവിടുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.