കുവൈത്തിെൻറ സാമ്പത്തികനില ഭദ്രം –ധനമന്ത്രി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിെൻറ സാമ്പത്തികനില ഭദ്രമാണെന്ന് ധനമന്ത്രി ബർറാക് അൽ ഷിത്താൻ പറഞ്ഞു. ആഗോള റേറ്റിങ് ഏജൻസിയായ ‘സ്റ്റാൻഡേർഡ് ആൻഡ് പുവേഴ്സ്’ റിപ്പോർട്ടിെൻറ പശ്ചാത്തലത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ലോകത്തിലെ സാമ്പത്തിക സുസ്ഥിരതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ മുൻനിരയിലെ 27 രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. മുഖ്യ വരുമാനമായ എണ്ണ വില കൂപ്പുകുത്തിയത് രാജ്യത്തിെൻറ ബജറ്റിനെ ബാധിച്ചെങ്കിലും ഭാവിതലമുറക്ക് വേണ്ടി മാറ്റിവെച്ച ഭീമമായ നിക്ഷേപങ്ങളാണ് കുവൈത്തിന് തുണയായത്.
അതേസമയം, എണ്ണവില ഇടിഞ്ഞത് ലിക്വിഡിറ്റിയെ ബാധിച്ചിട്ടുണ്ടെന്ന് മന്ത്രി സമ്മതിച്ചു. ഇതിന് പരിഹാരം കാണാൻ മന്ത്രാലയം ശ്രമിച്ചുവരുകയാണ്. എണ്ണവില ഉയർന്നുവരുന്നത് ആശ്വാസമാണ്. മറ്റു രീതിയിലും ലിക്വിഡിറ്റി വർധിപ്പിക്കാനാണ് നീക്കം. പൊതുചെലവ് കുറച്ചും എണ്ണയിതര വരുമാനം വർധിപ്പിച്ചും ബജറ്റ് കമ്മി കുറക്കാനാണ് ശ്രമിക്കുന്നത്. ലിക്വിഡിറ്റി ഉറപ്പുവരുത്താനുള്ള പദ്ധതികൾ ധനമന്ത്രി ബർറാക് അൽ ഷിത്താൻ മന്ത്രിസഭക്ക് മുമ്പാകെ അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.