ഇന്ത്യയിൽ ഭക്ഷ്യകിറ്റ് വിതരണവുമായി കുവൈത്ത്
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യയിലെ കുവൈത്ത് എംബസി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആളുകൾക്ക് റമദാൻ കിറ്റുകൾ വിതരണം ചെയ്തു.
കുവൈത്ത് ഔഖാഫ് മന്ത്രാലയ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ജീവകാരുണ്യ സംഘടനകൾ വഴിയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. 2200 കിറ്റുകളിലായി 42 ടൺ ഭക്ഷ്യവസ്തുക്കളാണ് വിതരണം ചെയ്തത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ദുരിതബാധിതർക്കും സഹായങ്ങൾ ചൊരിയുന്ന കുവൈത്ത് ഭരണ നേതൃത്വത്തിനും ജനങ്ങൾക്കും ഔഖാഫ് മന്ത്രാലയത്തിനും ഇന്ത്യയിലെ കുവൈത്ത് സ്ഥാനപതി ജാസിം നജിം നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.