ഉർദുഗാന് ആശംസ അറിയിച്ച് കുവൈത്ത് നേതൃത്വം
text_fieldsകുവൈത്ത് സിറ്റി: തുർക്കിയ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട റജബ് ത്വയ്യിബ് ഉർദുഗാനെ ആശംസ അറിയിച്ച് കുവൈത്ത് നേതൃത്വം. ഉർദുഗാനെ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് എന്നിവർ അഭിനന്ദനം അറിയിച്ചു.
ഉർദുഗാനെ ഫോണിൽ വിളിച്ച കിരീടാവകാശി അമീറിന്റെയും അദ്ദേഹത്തിന്റെയും ആശംസകൾ കൈമാറി. ഉർദുഗാന്റെ തെരഞ്ഞെടുപ്പ് വിജയത്തിലും സ്ഥാനാരോഹണത്തിലും അഭിനന്ദനവും അറിയിച്ചു. പ്രസിഡന്റ് പദവിയിൽ ഉർദുഗാന് കൂടുതൽ വിജയിക്കാനാകട്ടെ എന്ന് കിരീടാവകാശി ആശംസിച്ചു.
കുവൈത്തും തുർക്കിയയും തമ്മിലുള്ള ചരിത്രപരവും ശക്തവുമായ ബന്ധത്തെയും സഹകരണത്തെയും പരാമർശിച്ച കിരീടാവകാശി ഉഭയകക്ഷി ബന്ധങ്ങൾ കൂടുതൽ ശക്തിപ്പെടട്ടെ എന്നും വ്യക്തമാക്കി. ഉർദുഗാന് ആയുരാരോഗ്യം നേർന്ന ശൈഖ് മിശ്അൽ, തുർക്കിയക്കും ജനങ്ങൾക്കും കൂടുതൽ അഭിവൃദ്ധിയും പുരോഗതിയും ഉണ്ടാകട്ടെയെന്നും ആശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.