Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്ത്​ കടലിൽ ആവോലി...

കുവൈത്ത്​ കടലിൽ ആവോലി പിടിക്കുന്നതിനുള്ള നിരോധനം നീക്കി

text_fields
bookmark_border
കുവൈത്ത്​ കടലിൽ ആവോലി പിടിക്കുന്നതിനുള്ള നിരോധനം നീക്കി
cancel

കുവൈത്ത് സിറ്റി: കുവൈത്തി​െൻറ സമുദ്രപരിധിയിൽ അവോലി പിടിക്കുന്നതിനുള്ള വിലക്ക് നീക്കി.ജൂൺ ഒന്നു മുതൽ ജൂലൈ 15 വരെ 45 ദിവസത്തേക്കായിരുന്നു ആവോലിവേട്ടക്ക് വിലക്കേർപ്പെടുത്തിയത്. പ്രജനനകാലം പരിഗണിച്ചാണ് സ്വദേശികളുടെയും വിദേശികളുടെയും ഇഷ്​ടവിഭവമായ ആവോലി പിടിക്കുന്നതിന് അധികൃതർ വിലക്കേർപ്പെടുത്തിയത്.

കുവൈത്ത് കാർഷിക-മത്സ്യവിഭവകാര്യ അതോറിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവ് ഇറക്കിയത്.സ്വദേശികളുടെയും വിദേശികളുടെയും ഇഷ്​ട ഇനങ്ങളായ ആവോലി, ഹമൂർ പോലുള്ള മത്സ്യശേഖരങ്ങളിൽ മുൻകാലങ്ങളെ അപേക്ഷിച്ച് ഗണ്യമായ കുറവുണ്ടായിട്ടുണ്ട്​.

തെറ്റായ മത്സ്യബന്ധന രീതികളാണ്​ മത്സ്യസമ്പത്തിൽ കുറവുവരാൻ കാരണമാവുന്നത്​.രാജ്യത്തെ മീൻപിടിത്തക്കാർ പ്രജനനകാലത്തെ മത്സ്യബന്ധന വിലക്ക്​ നിർദേശം അനുസരിക്കുന്നുണ്ടെങ്കിലും അയൽരാജ്യക്കാർ സമുദ്രപരിധി ലംഘിച്ച് നിയമവിരുദ്ധമായി മത്സ്യം പിടിച്ചുകൊണ്ടുപോകുന്നതാണ്​ മത്സ്യസമ്പത്ത്​ കുറയാൻ കാരണം. ഇൗ സമയം ഉപരിതല ജലത്തിൽ മത്സ്യം കുറവായിരിക്കും. ആഴക്കടലിലാണ്​ ഇപ്പോൾ മത്സ്യം ഉണ്ടാവുക.

ലഭ്യത കുറവായതിനാലും ആവശ്യക്കാർ ഏറുമെന്നതിനാലും അടുത്ത ദിവസങ്ങളിൽ ആവോലിക്ക്​ വലിയ വില കൊടുക്കേണ്ടിവരും. ഇൗ മാസം അവസാനത്തോടെ വില ഗണ്യമായി കുറയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fishingKuwait sea
News Summary - Kuwait lifts ban on fishing in the sea
Next Story