'ബദ്റിന്റെ പാഠങ്ങൾ ജീവിതവഴികളിൽ പിന്തുടരുക’
text_fieldsഐ.സി.എഫ് ബദ്ർ അനുസ്മരണ സംഗമത്തിൽ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ബദ്ർ നൽകുന്ന പാഠങ്ങൾ ജീവിത വഴികളിൽ പിന്തുടരാനും മറ്റുള്ളവരിലേക്ക് പകർത്താനും തയാറാവണമെന്ന് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി. ഐ.സി.എഫ് സാൽമിയ റീജൻ സംഘടിപ്പിച്ച ബദ്ർ അനുസ്മരണ സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഇസ്ലാമിക ചരിത്രത്തിലെ ആദ്യ സമരപോരാട്ടമായ ബദ്ർ ത്യാഗ സന്നദ്ധതയുടെയും മനക്കരുത്തിന്റെയും ആത്മീയ ചൈതന്യത്തിന്റെയും വിജയമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഹമ്മദ് നബിയെക്കുറിച്ച് ഡോ. മുഹമ്മദ് ഫാറൂഖ് നഈമിയുടെ ‘മഹബ്ബ ട്വീറ്റ്സ്’ മലയാള-ഇംഗ്ലീഷ് പതിപ്പുകളുടെ പ്രകാശനം ചടങ്ങിൽ നടന്നു. സാൽമിയ ഐ.സി.എഫ് ഹാളിൽ നടന്ന പരിപാടിയിൽ റീജൻ പ്രസിഡന്റ് ഇബ്രാഹിം മുസ്ലിയാർ വെണ്ണിയോട് അധ്യക്ഷത വഹിച്ചു.
അബ്ദുൽ കരീം അഹ്സനി, മുഹമ്മദ് സഖാഫി എന്നിവർ സംബന്ധിച്ചു. റീജൻ സെക്രട്ടറി റാഷിദ് ചെറുശോല സ്വാഗതവും സിദ്ദീഖ് ഹിമമി നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.