Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ 723 പേർക്ക്​...

കുവൈത്തിൽ 723 പേർക്ക്​ കോവിഡ്​; 1054 പേർക്ക്​ രോഗമുക്​തി

text_fields
bookmark_border
കുവൈത്തിൽ 723 പേർക്ക്​ കോവിഡ്​; 1054 പേർക്ക്​ രോഗമുക്​തി
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ 139 ഇന്ത്യക്കാർ ഉൾപ്പെടെ 723 പേർക്ക്​ കൂടി കോവിഡ്​ സ്ഥിരീകരിച്ചു. ഇതുവരെ 30,644 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. വെള്ളിയാഴ്​ച 1054 പേർ ഉൾപ്പെടെ 18,277 പേർ രോഗമുക്​തി നേടി. എട്ടുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 244 ആയി. ബാക്കി 12,123 പേരാണ്​ ചികിത്സയിലുള്ളത്​. ഇതിൽ 197 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​.

ഫർവാനിയ ഗവർണറേറ്റിൽ 296 പേർ, അഹ്​മദി ഗവർണറേറ്റിൽ 148 പേർ, ജഹ്​റ ഗവർണറേറ്റിൽ 145 പേർ, ഹവല്ലി ഗവർണറേറ്റിൽ 89 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 45 പേർ എന്നിങ്ങനെയാണ്​ പുതിയ കേസുകൾ. റെസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയാൽ ഫർവാനിയ 130, ഖൈത്താൻ 36, ജലീബ്​ അൽ ശുയൂഖ്​ 51, അൽ വഹ 33, മഹബൂല 30, ഹവല്ലി 29 എന്നിങ്ങനെ കേസുകൾ റിപ്പോർട്ട്​ ചെയ്​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coronatodaycovidupdates
News Summary - Kuwait MOH confirms recovery of 1,054 #Coronavirus patients on Friday
Next Story